Kerala Pranamam

കോവിഡിനെ തുടര്‍ന്ന് നാല് മാസമായി അടച്ചിട്ടിരുന്ന മുതുമല കടുവസങ്കേതം തുറന്നു ;പ്രവേശനം കോവിഡ് മാനദണ്ഡം പാലിച്ച്

കോഴിക്കോട്: നാലു മാസമായി അടച്ചിട്ട മുതുമല കടുവസങ്കേതത്തില്‍ വാഹനസവാരി തുടങ്ങി. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സങ്കേതമാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവേശനം.തുടക്കമായതിനാല്‍ സഞ്ചാരികളുടെ വരവ് കുറവാണ്. ക്യാമ്ബ് സന്ദര്‍ശനത്തിനും നിയന്ത്രണമുണ്ട്. 50 ശതമാനം യാത്രക്കാരെ മാത്രമേ വാഹനത്തില്‍ കയറ്റുകയുള്ളൂ. രാവിലെ 6.30 മുതല്‍ 10 വരെയും ഉച്ചക്ക് രണ്ടു മുതല്‍ അഞ്ചുവരെയുമാണ് വാഹനസവാരി.ക്യാമ്ബ് സന്ദര്‍ശനം രാവിലെ എട്ടു മുതല്‍ ഒമ്ബതു വരെയും വൈകീട്ട് 5.30 മുതല്‍ ആറു വരെയുമാണ്. മറ്റെന്നാള്‍ മുതല്‍ ആന സവാരി ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.