Kerala Pranamam

ക്ഷീരോത്പാദനം വര്‍ധിപ്പിക്കാന്‍ സമൂലമായ മാറ്റം കൊണ്ടു വരും: മന്ത്രി

ചാത്തന്നൂര്‍: കേരളത്തിലെ ക്ഷീരോത്പാദനം വര്‍ധിപ്പിക്കുവാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് സമൂലമായ മാറ്റം കൊണ്ടു വരുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ഇതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൊബൈല്‍ ആംബുലന്‍സ് യൂണിറ്റ് സര്‍വീസ് ആരംഭിക്കുമെന്നും ഇതിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പില്‍ വരുത്തിയതായും ക്ഷീരോത്പാദനത്തില്‍ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകഷക സംഗമം ചാത്തന്നൂര്‍ ക്രിസ്തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഓരോ പശുക്കളുടെയും പൂര്‍ണ വിവരങ്ങള്‍ സോഫ്റ്റ് വെയറിലാക്കികൊണ്ട് ഓരോ മാറ്റങ്ങളും വിശകലനം ചെയ്യുവാന്‍ ഉതകുന്ന രീതില്‍ പശുക്കളുടെ കാതുകളില്‍ ഇന്‍ജക്ട് ചെയ്ത് പിടിപ്പിക്കുന്ന നെല്‍ മണിയോളം വലിപ്പമുള്ള ടാഗ് സംവിധാനം കേരളത്തില്‍ നടപ്പിലാക്കുന്നതിന് തുടക്കമായതായും ഇതിനായി പത്തനംതിട്ട ജില്ലയില്‍ ഏഴര കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ റ്റി.ദിജു, സുദീപ.എസ്, അമ്മിണി അമ്മ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ഹരീഷ്, ആശദേവി, തിരുവനന്തപുരം മേഖലാ യുണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.ആര്‍ മോഹനന്‍ പിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ദാസ്തക്കീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രോഹിണി.എസ് ആര്‍, ബിന്ദു ഷിബു, ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സിന്ധു ഉദയന്‍, ഗ്രാമ പഞ്ചായത്ത് അംഗം ഷൈനി ജോയി എന്നിവര്‍ പ്രസംഗിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ ബി.എസ്, ഗുണ നിയന്ത്രണ ഓഫീസര്‍ പ്രിന്‍സി ജോണ്‍, ടെക്നിക്കല്‍ ഓഫീസര്‍ അനീഷ. എ, ക്ഷീര വികസന ഓഫീസര്‍ വിമലാ ദേവിഅമ്മാള്‍, ഡയറി ഇന്‍സ്ട്രക്ടര്‍ വിനീത് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.