കൗണ്‍സിലിങ് സൈക്കോളജിയുടെ മറവില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം ചെമ്മാട് പ്രവര്‍ത്തിക്കുന്ന ഈസ് എജ്യുക്കേഷണല്‍ ഹബിന്റെ ഉടമ പി.വി. ജമാലുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടിരുന്നു. പിന്നാലെ തിരൂരങ്ങാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.നേരിട്ടും ഫോണിലും വാട്‌സ് അപ് മുഖേനയും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഇടപെട്ടെന്നുമാണ് പരാതി. പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടര്‍ന്നതോടെയാണ് പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു. കൗണ്‍സിലിങ്ങിന്റെ പേരില്‍ ലൈംഗികമായി ഉപദ്രവിച്ചു. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
Home Breaking News കൗണ്‍സിലിങ് സൈക്കോളജിയുടെ മറവില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍





