Home Theatre ഗാട്ട കുസ്തി കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് മാജിക് ഫ്രെയിംസ്

ഗാട്ട കുസ്തി കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് മാജിക് ഫ്രെയിംസ്

1
0

നടന്‍ വിഷ്ണു വിശാല്‍ നായകനാകുന്ന ഗാട്ട കുസ്തി ഡിസംബര്‍ രണ്ടിന് പ്രദര്‍ശനത്തിന് എത്തും. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയാണ്.വിഷ്ണു ചിത്രത്തില്‍ കുസ്തി കളിക്കാരന്റെ വേഷത്തില്‍ എത്തുന്നത്. ചെല്ല അയ്യാവുവാണ് ഗട്ട കുസ്തിയുടെ രചനയും സംവിധാനവും.ചിത്രം ഒരു തമിഴ്-തെലുങ്ക് ദ്വിഭാഷയാണ്, ഇത് വിഷ്ണു വിശാലിന്റെ വിഷ്ണു വിശാല്‍ സ്റ്റുഡിയോസിന്റെയും തെലുങ്ക് താരം രവി തേജയുടെ ആര്‍ടി ടീം വര്‍ക്ക്‌സിന്റെയും സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും. തെലുങ്കില്‍ മട്ടി കുസ്തി. എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.വെണ്ണില കബഡി കുഴു (2009) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിഷ്ണുവിന്റെ മൂന്നാമത്തെ കായിക ചിത്രമാണ് ഈ ചിത്രം. 2014-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ, ജീവ എന്ന സിനിമ ക്രിക്കറ്റ് കളിയെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങളും രാഷ്ട്രീയവും കൈകാര്യം ചെയ്തു..

LEAVE A REPLY

Please enter your comment!
Please enter your name here