Home Breaking News ‘ഗുരുതരമായ സര്‍വീസ് ചട്ടലംഘനം’: ദിവ്യ എസ് അയ്യര്‍ എതിരെ പരാതി നല്‍കി RYF

‘ഗുരുതരമായ സര്‍വീസ് ചട്ടലംഘനം’: ദിവ്യ എസ് അയ്യര്‍ എതിരെ പരാതി നല്‍കി RYF

3
0

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യര്‍ എതിരെ ചീഫ് സെക്രട്ടറിക്ക് പരാതിയുമായി ആര്‍വൈഎഫ്. ദിവ്യ എസ് അയ്യരുടേത് ഗുരുതരമായ സര്‍വ്വീസ് ചട്ടലംഘനമെന്ന് RYF തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ പറയുന്നു. റവല്യൂഷനറി യൂത്ത് ഫ്രണ്ട് തൃശ്ശൂര്‍ ജില്ല സെക്രട്ടറി ആസാദ് കാശ്മീരിയാണ് പരാതി നല്‍കിയത്.
ഔദ്യോഗിക പദവിയില്‍ ഇരുന്ന് കൊണ്ട് ഭരണവര്‍ഗപാര്‍ട്ടി പ്രീണനം നടത്തുന്നത് തെറ്റാണെന്ന് പരാതിയില്‍ പറയുന്നു. ദിവ്യ എസ് അയ്യര്‍ക്കെതിരെ ശക്തമായ സര്‍വീസ് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഐഎഎസ് ഓഫീസര്‍മാര്‍രുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പോലും സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടപടിയെടുത്തതുപോലെ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ ഭിന്നിപ്പും കക്ഷി രാഷ്ട്രീയ പാദസേവകത്വവും പ്രചരിപ്പിച്ച ദിവ്യ എസ് അയ്യര്‍ക്കെതിരെ ശക്തമായ സര്‍വീസ് നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭാ അംഗവുമായ കെ.കെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ്. അയ്യര്‍ പോസ്റ്റ് പങ്കുവെച്ചത്. കര്‍ണന് പോലും അസൂയ തോന്നും വിധം ഈ കെകെആര്‍ കവചം എന്ന തലക്കെട്ടോടെയായിരുന്നു ഇന്‍സ്റ്റ?ഗ്രാം കുറിപ്പ്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങളില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമാണ് ദിവ്യക്കെതിരെ ഉയര്‍ന്നത്. ദിവ്യ എസ് അയ്യര്‍ക്കെതിരെ പരസ്യപ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു.
അഭിനന്ദനം സദുദ്ദേശപരമെങ്കിലും വീഴ്ചയുണ്ടെന്നായിരുന്നു കെ എസ് ശബരിനാഥിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഒപ്പം നില്‍ക്കണം എന്നത് ഉദ്യോഗസ്ഥ ധര്‍മ്മമാണ്. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ലെന്നും ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശബരീനാഥന്‍. പത്തനംതിട്ട കളക്ടര്‍ ആയിരിക്കെ മകനുമായി പൊതുപരിപാടിയില്‍ പങ്കെടുത്തപ്പോഴും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മന്ത്രിസ്ഥാനം രാജിവച്ച കെ രാധാകൃഷ്ണനെ ദിവ്യ എസ് അയ്യര്‍ ആലിംഗനം ചെയ്തതും വലിയ ചര്‍ച്ചയായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here