Home Breaking News ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനമില്ല

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനമില്ല

1
0

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. തൃശ്ശൂരിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ നിരവധി പേർ ഒത്തുകൂടുന്ന ഇടമായ ഗുരുവായൂർ തുറക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് അടച്ചിടാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾ എവിടെയും ഒഴിവാക്കുകയാണ് വേണ്ടത് എന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രത്തിലെ നിത്യപൂജ അടക്കമുള്ള ചടങ്ങുകൾ സാമൂഹിക അകലം പാലിച്ച് സുരക്ഷയോടെ തുടരും.
നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ച രണ്ട് വിവാഹങ്ങൾ നടക്കും. എന്നാൽ മറ്റന്നാൾ നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ നടത്താനാവില്ല എന്നും കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ചോറൂൺ ഉൾപ്പടെയുള്ള മറ്റ് ചടങ്ങുകൾ നേരത്തേതന്നെ പാടില്ലെന്ന് നിർദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here