Home Uncategorized ചന്ദ്രയാന്‍- രണ്ട് പ്രതീക്ഷകള്‍ പൂര്‍ണ്ണവിരാമത്തിലേയ്ക്ക്?

ചന്ദ്രയാന്‍- രണ്ട് പ്രതീക്ഷകള്‍ പൂര്‍ണ്ണവിരാമത്തിലേയ്ക്ക്?

1
0

ബംഗളൂരു: ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ, ‘ചന്ദ്രയാന്‍- രണ്ട്’ ദൗത്യത്തിന്റെഭാഗമായ ‘ലാന്‍ഡറു’മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നു. ‘ലാന്‍ഡറി’ന്റെ പ്രവര്‍ത്തനകാലാവധി തീരാന്‍ ഏഴുദിവസംമാത്രമേ ഇനിയുള്ളൂ എന്നതാണ് വെല്ലുവിളി.

ഈ മാസം ഏഴിന് പുലര്‍ച്ചെ 1.45-ന് ‘ലാന്‍ഡര്‍’ ചന്ദ്രനിലിറങ്ങുന്നതിനിടെയാണ് ആശയവിനിമയം നഷ്ടമായത്. ഇന്ത്യന്‍ ബഹിരാകാശഗവേഷണസംഘടന(ഐ.എസ്.ആര്‍.ഒ.)യുടെ ബെംഗളൂരുവിലെ നിയന്ത്രണകേന്ദ്രത്തില്‍ ‘ലാന്‍ഡറു’മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

‘ലാന്‍ഡറി’ലെ ബാറ്ററികള്‍ക്കും സോളാര്‍ പാനലുകള്‍ക്കും 14 ദിവസംമാത്രമേ ആയുസ്സുള്ളൂ. ഏഴുദിവസമായിട്ടും ആശയവിനിമയം പുനഃസ്ഥാപിക്കാനായിട്ടില്ല.അവശേഷിക്കുന്ന ചുരുങ്ങിയ സമയംകൊണ്ട് ആശയവിനിമയം പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഐ.എസ്.ആര്‍.ഒ.യ്ക്കു മുന്നിലുള്ളത്.
സമയം പിന്നിടുംതോറും ‘ലാന്‍ഡറി’ലെ ബാറ്ററിയുടെ ശേഷി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പ്രവര്‍ത്തിക്കാനുള്ള ഇന്ധനം നഷ്ടമാകുമെന്നും ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here