Home You May Like ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താന്‍ ഇനി ആറ് ദിവസം; ഓഗസ്റ്റ് ഒന്നിന് രാത്രി ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍...

ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താന്‍ ഇനി ആറ് ദിവസം; ഓഗസ്റ്റ് ഒന്നിന് രാത്രി ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ നടത്തും

2
0

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താന്‍ ഇനി ആറ് ദിവസം മാത്രം. ഓഗസ്റ്റ് ഒന്നിന് രാത്രിയോട് കൂടി ചന്ദ്രയാന്‍-3 ഈ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിപ്പ് തുടരും.ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ പന്ത്രണ്ടിനും ഒന്നിനും ഇടയിലായിരിക്കും ഐഎസ്ആര്‍ഒയുടെ ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് കുതിക്കുന്നത്. അഞ്ചാം ഭ്രമണപഥത്തിന് ശേഷം ഒരു തവണ ഭൂമിയെ ചുറ്റി വരുന്ന പേടകത്തെ ചന്ദ്രന് നേര്‍ക്ക് തിരിച്ചു വിടുന്നതിനായി ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ നടത്തും.ഓഗസ്റ്റ് ഒന്നിന് രാത്രി 12-നും പുലര്‍ച്ചെ ഒന്നിനും ഇടയിലായിരിക്കും ഇത് പ്രാവര്‍ത്തികമാക്കുന്നത്. 28 മുതല്‍ 31 മിനിറ്റ് വരെയാണ് ഇതിനായി എടുക്കുന്ന സമയം. പേടകം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയമായിരിക്കും പ്രവര്‍ത്തനം നടക്കുക. വളരെ നിര്‍ണായകമായ ഈ ഘട്ടത്തിലാകും ചന്ദ്രയാന്‍-3 ഭൂമിയുടെ ആകര്‍ഷണവലയം വിട്ട് ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്. 1.2 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനായി ശരാശരി 51 മണിക്കൂര്‍ ആണ് എടുക്കുന്ന സമയം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരം 3.8 ലക്ഷം കിലോമീറ്ററാണ്.ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തുന്നത് വരെയുള്ള ഈ സഞ്ചാരപഥത്തെയാണ് ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രാജക്ടറി എന്ന് പറയുന്നത്. ഇതിന്റെ ഒടുവില്‍ ചന്ദ്രന് ചുറ്റും ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ ആകും എത്തുക. ഇതിന് ശേഷം പലതവണകളായി ഭ്രമണപഥം ചുരുക്കുകയായിരിക്കും ചെയ്യുക. ഇത്തരത്തില്‍ ചന്ദ്രനോട് 100 കിലോമീറ്റര്‍ അടുത്തുള്ള വൃത്ത ഭ്രമണത്തില്‍ കറങ്ങും. ഇത് വരെ മാത്രമാകും പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്ന പേടകത്തിന്റെ ദൗത്യം ഉണ്ടാകുക. ഇതിന് ശേഷം അനുകൂലമായ സാഹചര്യം കൃത്യമായി വിലയിരുത്തിയ ശേഷം ലാന്‍ഡറിനെ ചന്ദ്രനില്‍ ഇറക്കുന്ന മൂന്നാമത്തെ നിര്‍ണായക ഘട്ടമാണ് ഉള്ളത്. ഇത്തരത്തില്‍ എല്ലാ ഘട്ടങ്ങളും വിജയിക്കുന്നതോടെ ഓഗസ്റ്റ് 23-ന് സോഫ്റ്റ് ലാന്‍ഡിംഗ് സാധ്യമായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here