Kerala Pranamam

ചാണകക്കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ ചാണകക്കുഴിയില്‍ വീണ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. മലപ്പുറം വാഴക്കാട് ആണ് സംഭവം. അസം സ്വദേശികളായ തൊഴിലാളികളുടെ മകന്‍ അന്‍മോല ആണ് മരിച്ചത്. ചീക്കോട് വാവൂര്‍ എ.എം.എല്‍.പി സ്‌കൂളിന് സമീപമുള്ള പശു ഫാമിലെ ചാണക കുഴിയിലാണ് കുട്ടി വീണത്.ഫാമില്‍ പശുപരിപാലത്തിലേര്‍പ്പെട്ടു വരികയായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. കരച്ചില്‍ കേട്ടെത്തിയവര്‍ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.