മാനന്തവാടി: കമിയാരം-പിലാക്കാവ് റോഡില്‍ അടിഞ്ഞുകൂടിയ ചെളി നീക്കി റോഡ്
ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഉയരുന്നു. പിലാക്കാവ് കവലയില്‍ റേഷന്‍
കടയ്ക്ക് മുന്‍പിലാണ് ചെളി നിറഞ്ഞ് കിടക്കുന്നത്. സ്വകാര്യ വ്യക്തി
സമീപത്ത് നിന്ന് മണ്ണെടുത്തതോടെയാണ് റോഡില്‍ ചെളി നിറഞ്ഞതോടെ. മഴ തുടര്‍ന്നാല്‍
ഇതുവഴി കാല്‍നട യാത്രപോലും ദുഷ്‌കരമാകും. റേഷന്‍ വാങ്ങാന്‍ വരുന്നവര്‍ അടക്കമുള്ള
യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ കടന്നുപോകുന്നത്. 50 മീറ്ററോളം
ദൈര്‍ഘ്യത്തില്‍ ചെളി നിറഞ്ഞ് കിടക്കുകയാണ്. അധികൃതരെ പലവട്ടം വിവരം
അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.





