ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയുടെ ‘ഭാഗ്യ ലൈറ്റര്‍’ വില്‍പനയ്ക്ക്. പോള്‍ ഫ്രേസര്‍ കളക്ടബിള്‍സ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ലേലം വഴിയാണ് ചെ യുടെ ഭാഗ്യ ലൈറ്റര്‍ വില്‍പ്പന നടക്കുക.285936 രൂപയിലാണ് ലേലം ആരംഭിക്കുന്നത്. ഓണ്‍ലൈനില്‍ നടക്കുന്ന ലേലത്തില്‍ ആര്‍ക്കും പങ്കാളികളാകാം.1965ല്‍ പ്രാഗില്‍ നിന്നും ഹവാനയിലേക്കുള്ള ചെ യുടെ ഒരു യാത്രയ്ക്കിടെ വിമാനം എഞ്ചിന്‍ തകരാര്‍ മൂലം ഷാനനിലേക്ക് തിരിച്ചുവിട്ടു. ഷാനനില്‍ ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടേണ്ടതായി വന്ന ചെ വിമാനത്താവളത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കയറി.ആകര്‍ഷകമായ വസ്തുക്കള്‍ക്കിടയിലും ചെ യുടെ കണ്ണുടക്കിയത് ലൈറ്ററിലായിരുന്നു. കൗതുകത്തോടെ ആ ലൈറ്റര്‍ ചെ വാങ്ങുകയും ചെയ്തു. ഷാനനില്‍ നിന്നുള്ള മടക്കയാത്രയില്‍ മാത്രമല്ല പിന്നീടുള്ള ഒട്ടുമിക്ക യാത്രകളിലും ചെ യ്ക്കൊപ്പം താന്‍ ഭാഗ്യ ലൈറ്റര്‍ എന്ന് വിശേഷിപ്പിക്കുന്ന ലൈറ്ററും ഉണ്ടായിരുന്നു.ഒടുവില്‍ ഫിഡല്‍ കാസ്‌ട്രോയുടെ പങ്കാളി റെവല്‍റ്റ ക്ലൂസിന് ലൈറ്റര്‍ സമ്മാനിച്ചുകൊണ്ട് ചെ പറഞ്ഞത് ഈ ലൈറ്റര്‍ അത്ര ഭാഗ്യമുള്ളതല്ലെന്നായിരുന്നു. ചെ യുടെ വിപ്ലവങ്ങള്‍ക്കും കൗതുകങ്ങള്‍ക്കും നിരാശയ്ക്കും തീ കൊടുത്ത ലൈറ്ററാണ് ഇപ്പോള്‍ ലേലം ചെയ്യുന്നത്.1967 ഒക്ടോബര്‍ 8നാണ് സിഐഎ ചാരന്മാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് ചെ ഗുവേരയെ ബൊളിവിയന്‍ സൈന്യം പിടികൂടുന്നത്. തുടര്‍ന്ന് ബൊളിവിയന്‍ പ്രസിഡണ്ട് റെനെ ബെറിയന്റോസിന്റെ ഉത്തരവിനെത്തുടര്‍ന്ന് അദ്ദേഹത്തെ വധിക്കുകയായിരുന്നു.
Home For the People ചെ ഗുവേരയുടെ ലൈറ്റര്‍ വില്‍പനയ്ക്ക്; ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ലേലത്തില്‍ പങ്കാളികളാകാം








