മുംബൈ: ചൈനയിലേക്ക് ഇന്ത്യ 20 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യും. ഇന്ത്യയില്‍ പഞ്ചസാരയുടെ സ്റ്റോക്ക് കൂടി വരുന്നത് തടയാനും ചൈനയുമായുള്ള വ്യാപാരത്തിലെ നഷ്ടം കുറക്കാനുമാണ് ഈ നീക്കം. 15,000 ടണ്‍ ഉടന്‍ അയക്കുന്നതിന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷനുമായി ചൈന കരാര്‍ ഒപ്പു വച്ചു.വര്‍ധിച്ചു വരുന്ന വ്യപാര നഷ്ടം കുറക്കുന്നതിന് കൂടുതല്‍ അരിയും പഞ്ചസാരയും ചൈനയിലേക്ക് കയറ്റി അയക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2017 18 ല്‍ ഇന്ത്യ 33 ദശലക്ഷം കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ചൈനയിലേക്ക് കയറ്റി അയച്ചപ്പോള്‍ ഇറക്കുമതി 76 ദശലക്ഷം കോടി ഡോളര്‍ ആയിരുന്നു. ഈ അന്തരം കുറക്കുന്നതിനാണ് കയറ്റുമതി കൂട്ടുന്നത്. ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകര്‍ ഇന്ത്യയാണ്. 2017 -18 ല്‍ 32 ദശലക്ഷം ടണ്‍ ആയിരുന്നു ഉത്പാദനം. പഞ്ചസാരയുടെ മൂന്ന് ഗ്രേഡുകളും ഇന്ത്യ ഉത്പാദിപ്പിക്കുന്നുണ്ട്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








