Home Breaking News ചൈനയുടെ കൈകടത്തല്‍ അധികാരമേറ്റ ആദ്യ ദിവസം തന്നെ ഇല്ലാതാക്കുമെന്ന് ഋഷി സുനക്

ചൈനയുടെ കൈകടത്തല്‍ അധികാരമേറ്റ ആദ്യ ദിവസം തന്നെ ഇല്ലാതാക്കുമെന്ന് ഋഷി സുനക്

1
0

ലണ്ടന്‍: അധികാരമേറ്റ ആദ്യ ദിവസം തന്നെ ബ്രിട്ടനിലുള്ള ചൈനയുടെ കൈകടത്തലുകള്‍ അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായി പ്രസിഡന്റ് സ്ഥാനാര്‍ഥി ഋഷി സുനക്.രാജ്യത്തിന്റെ ടെക്‌നോളജി കൊള്ളയടിക്കുകയും യൂണിവേഴ്‌സിറ്റികളില്‍ നുഴഞ്ഞുകയറുകയും ചൈന ചെയ്യുന്നുണ്ട്. ഇതിനെല്ലം തടയിടുമെന്ന് സുനക് വ്യക്തമാക്കി.അതേസമയം, ചൈനയുടെ ഗ്ലോബല്‍ ടൈംസ് ദിനപത്രം ചൈന-ബ്രിട്ടന്‍ ബന്ധം വളര്‍ത്തുന്നതില്‍ ഋഷി സുനകില്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തിയതാണ് എഴുതിയിരിക്കുന്നത്. ബ്രിട്ടനിലെ യൂനിവേഴ്‌സിറ്റികളില്‍ ചൈന ഫണ്ട് നല്‍കുന്നുണ്ട്. 50,000 യൂറോയോളം ഇത്തരത്തില്‍ എത്തുന്നുണ്ട്. ഇത് അവസാനിപ്പിക്കുകയും ബ്രിട്ടനില്‍ ചൈന നടത്തുന്ന 30 കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അടച്ചുപൂട്ടുകയും ചെയ്യും. ഭാഷയിലും സംസ്‌കാരത്തിലും ചൈന നടത്തുന്ന ഇടപെടലുകള്‍ തടയാന്‍ ഇത് സഹായിക്കുമെന്ന് ഋഷി സുനക് പറഞ്ഞു.ചൈനയുടെ ചാരപ്രവര്‍ത്തിക്കെതിരെ ബ്രിട്ടന്റെ ആഭ്യന്തര ചാരസംഘടനയായ എം.ഐ 5നെ ഉപയോഗിക്കും. സൈബര്‍ ഇടത്തിലെ ചൈനീസ് ഭീഷണികളെ നേരിടാന്‍ ‘നാറ്റോ-ശൈലിയില്‍’ അന്താരാഷ്ട്ര സഹകരണവും കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചൈനയുമായി സഹകരിക്കുന്ന രാജ്യങ്ങളെ സാമ്ബത്തികമായി തകര്‍ക്കുന്നതാണ് ബെല്‍ട് ആന്‍ഡ് റോഡ് പദ്ധതിയെന്നും സുനക് കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here