ബീജിംഗ്: മേഘങ്ങള്‍ക്കിടയിലൂടെ പറക്കുന്ന ചൈനീസ് പാരാഗ്ലൈഡറുടെ വൈറലായ വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതെന്ന് റിപ്പാേര്‍ട്ട്. 55 കാരനായ പെങ് യുജിയാങാണ് ഇത്തരത്തില്‍ എഐയുടെ സഹായത്തോടെ വീഡിയോ സൃഷ്ടിച്ചത്. 3,000 മീറ്ററില്‍ നിന്നും 5,000 മീറ്ററോളം ഉയര്‍ന്ന് പറന്നെന്ന് അവകാശപ്പെടുന്ന വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിലുള്‍പ്പടെ വിവിധ ഇടങ്ങളില്‍ പ്രചരിക്കുന്നത്.
പെട്ടെന്നുണ്ടായ മോശം കാലാവസ്ഥയെ തുടര്‍ന്ന് 3,000 മീറ്ററില്‍ നിന്ന്, 5,000 മീറ്റര്‍ കൂടി ഉയരത്തില്‍ പാരാഗ്ലൈഡിംഗ് നടത്തേണ്ടി വന്നുവെന്നാണ് പെങ് യുജിയാങ് പറഞ്ഞിരുന്നത്. -40°C താപനിലയും കുറഞ്ഞ ഓക്‌സിജന്‍ ലഭ്യതയെയും അതിജീവിച്ച പെങ്, കഠിനമായ മഞ്ഞുവീഴ്ചകളെ മറികടന്ന് സാഹസികമായാണ് സുരക്ഷിത സ്ഥാനത്തേക്ക് തിരിച്ചെത്തിയതെന്ന് അവകാശപ്പെട്ടു.
എന്നാല്‍ വീഡിയോയില്‍ കാണിച്ചിരിക്കുന്ന ആദ്യത്തെ അഞ്ച് സെക്കന്‍ഡുകള്‍ എഐ സൃഷ്ടിച്ചതായിരിക്കാമെന്നാണ് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ക്ലിപ്പില്‍ പെങിന്റെ കാലുകള്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ ഉയരത്തില്‍ തെന്നിമാറുന്നത് കാണാന്‍ കഴിയും, ദൃശ്യങ്ങള്‍ ക്രോപ്പ് ചെയ്തിരിക്കുന്നതായും കാണാന്‍ സാധിക്കും.
മാത്രമല്ല വീഡിയോയുടെ ഒരു ഭാഗത്ത് ഡൗബാവോ എന്ന എഐ വാട്ടര്‍മാര്‍ക്കും ഉണ്ടായിരുന്നു. ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ഡൗബാവോ എഐയുടെ ഉപകരണം ഉപയോഗിച്ചാണ് വീഡിയോ സൃഷ്ടിച്ചതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എഐ-വെരിഫിക്കേഷന്‍ സ്ഥാപനമായ ഗെറ്റ്റിയല്‍ ലാബ്സ് ദൃശ്യങ്ങള്‍ വിശകലനം ചെയ്യുകയും എഐ ഉപയോഗിച്ചിട്ടുണ്ടെന്ന തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു.
അതേസമയം, പെങിന്റെ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് അറിഞ്ഞതോടെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സും മറ്റ് വാര്‍ത്താ ഏജന്‍സികളും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത പെങ്ങിനെയും സുഹൃത്തിനെയും സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും അനുമതിയില്ലാതെ അത്രയും ഉയരത്തില്‍ പറന്നതിനും ആറ് മാസത്തേക്ക് പാരാഗ്ലൈഡിംഗില്‍ നിന്ന് വിലക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…