
ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തി ബംഗ്ലാദേശ്. 2024-ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന അക്രമാസക്തമായ സംഭവവികാസങ്ങളില്‍ ഷെയ്ഖ് ഹസീനയുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും ബംഗ്ലാദേശ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
സുരക്ഷാ സേനകളോടും രാഷ്ട്രീയ പാര്‍ട്ടിയോടും അനുബന്ധ ഗ്രൂപ്പുകളോടും പ്രതിഷേധക്കാരെ കൊലപ്പെടുത്താനും വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഓപ്പറേഷനുകള്‍ നടത്താനും ഹസീന ഉത്തരവിട്ടതായി ഒരു അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഏജന്‍സികളില്‍നിന്ന് ലഭിച്ച വീഡിയോ തെളിവുകളും ആശയവിനിമയങ്ങളും ഉദ്ധരിച്ച് വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങള്‍ ആസൂത്രിതമായിരുന്നുവെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ താജുല്‍ ഇസ്ലാം ഞായറാഴ്ച ഒരു ടെലിവിഷന്‍ ഹിയറിങ്ങില്‍ ആരോപിച്ചു.
കേസില്‍ 81 പേരെ സാക്ഷികളായി പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ഇസ്ലാം പറഞ്ഞു. ഭരണാധികാരി എന്ന നിലയില്‍ പ്രക്ഷോഭത്തിനിടെ നടന്ന സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹസീനയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. പ്രതിഷേധങ്ങളിലും അടിച്ചമര്‍ത്തലുകളിലുമായി ഏകദേശം 1,500 പേര്‍ മരിക്കുകയും 25,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്ലാം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ആഴ്ചകളോളം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഷെയ്ഖ് ഹസീന ഓഗസ്റ്റില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്യുകയുമുണ്ടായി. ദശലക്ഷക്കണക്കിന് ആളുകളാണ് അന്ന് പ്രതിഷേധവുമായി തെരുവുകള്‍ കീഴടക്കിയത്.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







