
ചങ്ങരംകുളം : പിഡബ്ല്യുഡി റോഡുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അറിയാനായി പ്രദര്‍ശന ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി. ‘ജനങ്ങള്‍ കാഴ്ച്ചക്കാരല്ല കാവല്‍ക്കാരാണ്’ സന്ദേശമുയര്‍ത്തിയ ബോര്‍ഡുകളാണ് റോഡോരങ്ങളില്‍ സ്ഥാപിക്കുന്നത്. റോഡിന്റെ നീളം, വീതി, നിര്‍മാണത്തിന് ചെലവായ തുക, കരാറെടുത്ത കോണ്‍ട്രാക്ടറുടെയും അസിസ്റ്റന്റ് എന്‍ജിനിയറുടെയും ഫോണ്‍ നമ്പര്‍, ടോള്‍ ഫ്രീ നമ്പര്‍ എന്നിവ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. പരാതികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഈ നമ്പറുകളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാം.ചങ്ങരംകുളം ചെറുവല്ലൂര്‍ റോഡില്‍ സ്ഥാപിച്ച ബോര്‍ഡ് പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. പിഡബ്ല്യുഡി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ് എന്‍ജിനിയര്‍ എ പി എം മുഹമ്മദ് അഷ്‌റഫ്, എ ഇ ഗോകുല്‍, എഎക്‌സി ഷിനോജ്, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ് രിയ സൈഫുദ്ദീന്‍, ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷെഹീര്‍, സിപിഐ എം എടപ്പാള്‍ ഏരിയാ സെക്രട്ടറി ടി സത്യന്‍, പി വിജയന്‍, വി വി കുഞ്ഞുമുഹമ്മദ്, എം അജയ്‌ഘോഷ്, എന്‍ വി ഉണ്ണി എന്നിവര്‍ പങ്കെടുത്തു.







