Home Cinema ജാക്ക് ഡാനിയെലില്‍ ദിലീപും അര്‍ജുനും ഒന്നിക്കുന്നു

ജാക്ക് ഡാനിയെലില്‍ ദിലീപും അര്‍ജുനും ഒന്നിക്കുന്നു

1
0

ദിലീപും തമിഴ് സൂപ്പര്‍ താരം അര്‍ജുനും ഒന്നിക്കുന്നു. ജയസൂര്യ സംവിധാനം ചെയ്യുന്ന ‘ജാക്ക് ഡാനിയെല്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. 2007ല്‍ റിലീസ് ചെയ്ത സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിനു ശേഷം ദിലീപും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ജാക്ക് ഡാനിയെല്‍.

നേരത്തെ മമ്മൂട്ടി ചിത്രം വന്ദേമാതരത്തില്‍ അര്‍ജുന്‍ മലയാളത്തില്‍ എത്തിയിരുന്നു.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പീറ്റര്‍ ഹെയ്ന്‍ ആകും നിര്‍വഹിക്കുക. ഭാഗി 2, ധ്രുവനച്ചത്തിരം, 2 കണ്‍ട്രീസ് എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സന്താന കൃഷ്ണന്‍ ആണ് കാമറ. ജോസഫ് നെല്ലിക്കല്‍ ആര്‍ട്ടും സമീറ സനീഷ് ചിത്രത്തിനു വേണ്ടി വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here