കൊല്ലം : ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍ അവരവരുടെ സ്ഥാപനത്തിലെ ജീവനക്കാരുടെയും വാഹനങ്ങളുടെയും വിവരങ്ങള്‍ ജില്ലാ കല്കടര്‍ക്ക് നല്‍കണം. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് എക്സല്‍ ഫോര്‍മാറ്റില്‍ staffvehicle2020@gmail.com എന്ന വിലാസത്തില്‍ മെയ് 22 ന് വൈകിട്ട് നാലിനകം നല്‍കണം. ജീവനക്കാരന്റെ പേര്, തസ്തിക, ഫോണ്‍ നമ്പര്‍, താമസ സ്ഥലം എന്നിവയും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍, തരം, കസ്റ്റോഡിയന്റെ പേര്, ഡ്രൈവറുടെ പേര്, ഇരുവരുടെയും മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. വീഴ്ച്ച വരുത്തുന്ന സ്ഥാപന മേധാവികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.








