Home Cricket News ജീവന്‍ തിരിച്ചുകിട്ടിയത് നാല് തവണ; ഭാഗ്യത്തിന്റെ കളിയില്‍ ലാബുഷെയ്ന്‍

ജീവന്‍ തിരിച്ചുകിട്ടിയത് നാല് തവണ; ഭാഗ്യത്തിന്റെ കളിയില്‍ ലാബുഷെയ്ന്‍

2
0

ജീവന്‍ തിരിച്ചുകിട്ടിയത് നാല് തവണ; ഭാഗ്യത്തിന്റെ കളിയില്‍ ലാബുഷെയ്ന്‍

ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ലാബുഷെയ്ന്റെ സെഞ്ചുറി കരുത്തിലായിരുന്നു ഇംഗ്ലണ്ടിനെതിരെ ഓസീസ് മികച്ച സ്‌കോര്‍ നേടിയത്.എന്നാല്‍ ഇവിടെ ലാബുഷെയ്‌നിനെ തുണച്ചത് ഭാഗ്യത്തിന്റെ കളിയും.മൂന്ന് വട്ടമാണ് ലാബുഷെയ്‌നിനെ പുറത്താക്കാനുള്ള ക്യാച്ച് ഇംഗ്ലണ്ട് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. നാലാമത്തെ വട്ടം ഓസീസ് താരത്തെ തുണച്ച് നോബോളും. പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം നാല് വട്ടമാണ് ലാബുഷെയ്‌ന് ജീവന്‍ തിരികെ ലഭിച്ചത്.സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഒലെ റോബിന്‍സണിന്റെ ഡെലിവറിയില്‍ ലാബുഷെയ്ന്‍ കുടുങ്ങി. എന്നാല്‍ ഇത് നോബോളായിരുന്നു.തൊട്ടുപിന്നാലെ ലാബുഷെയ്‌നിനെ പുറത്താക്കാനുള്ള ക്യാച്ചും റോബിന്‍സണ്‍ നഷ്ടപ്പെടുത്തി. എന്നാല്‍ റോബിന്‍സന്‍ തന്നെയാണ് ലാബുഷെയ്‌നിനെ ഒടുവില്‍ ക്രീസില്‍ നിന്ന് മടക്കിയത്. വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയ ലാബുഷെയ്ന്‍ ഡിആര്‍എസ് എടുത്തെങ്കിലും ഇത്തവണ ഭാഗ്യം തുണച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here