ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങി ഭീകരര്‍. കുല്‍ഗാം ജില്ലയിലെ ഹാദിഗ്രാമിലാണ് സംഭവം.ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് രാജ്യത്ത് ആക്രമണം നടത്താന്‍ നിയോഗിക്കപ്പെട്ട യുവാക്കളുടെ മുന്നില്‍ അവരുടെ മാതാപിതാക്കളെ എത്തിച്ചതോടെയാണ് ഇവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയത്.ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയസുരക്ഷാ സേന ഭീകരരെ വളഞ്ഞു. തുടര്‍ന്ന് ഇവരുടെ മാതാപിതാക്കളെ അവിടേയ്ക്ക് എത്തിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. കീഴടങ്ങാന്‍ മാതാപിതാക്കള്‍ ഇവരോട് അഭ്യര്‍ത്ഥിച്ചതോടെയാണ് രണ്ട് ഭീകരരും കീഴടങ്ങിയത്.തുടര്‍ന്ന് ഇവരില്‍ നിന്നും പോലീസ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. അടുത്തിടെ ഭീകര സംഘടനയില്‍ ചേര്‍ന്ന യുവാക്കളാണ് ഇവരെന്ന് പോലീസ് പറയുന്നു.
Home Breaking News ജീവിതത്തിലേക്ക് തിരിച്ചുവിളിച്ച് മാതാപിതാക്കള്‍; ആയുധങ്ങള്‍ താഴെവെച്ച് സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങി ഭീകരര്‍





