Home Breaking News ജേക്കബ് തോമസിന് എതിരായ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

ജേക്കബ് തോമസിന് എതിരായ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

5
0

കൊച്ചി: ഔദ്യോഗിക സർവീസിൽ നിന്ന് നാളെ വിരമിക്കാനിരിക്കെ ജേക്കബ് തോമസിന് കുരുക്ക് മുറുകുന്നു. ജേക്കബ് തോമസിന് എതിരായ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.അനധികൃത സ്വത്ത് സമ്ബാദനക്കേസിൽ പ്രഥമ ദൃഷ്ട്യാ കഴമ്ബുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ തനിക്കെതിരായ വിജിലൻസ് അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി തള്ളി. തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.33 ഏക്കർ ഭൂമി വാങ്ങിയതിന് എതിരെ വിജിലൻസ് റജീസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്ബാദനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്.
ജേക്കബ് തോമസിൻറെ പേരിലാണ് രാജപാളയത്തെ ഭൂമി റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി. ജേക്കബ് തോമസിനെതിരായ ആരോപണങ്ങളിൽ പ്രഥമ ദൃഷ്ട്യാ കഴമ്ബുണ്ടെന്ന് ജസ്റ്റിസ് വി.ഷേർസി ചൂണ്ടിക്കാട്ടി. വിജിലൻസിന് അന്വേഷണം തുടരാം. ഭൂമിയുടെ ആധാരമടക്കമുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്.
കേസിൻറെ അന്വേഷണപുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോർട്ട് നൽകാൻ വിജിലൻസിന് കോടതി നിർദേശം നൽകി. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ജേക്കബ് തോമസിൻറെ ഹർജിയിൽ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുക.
നേരത്തെ സർക്കാർ അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന് ഡിജിപി ജേക്കബ് തോമസിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്. ഈ മാസം 31 ന് ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here