Home Cinema ഞാന്‍ പ്രകാശന്‍ ടീസറെത്തി; തനിനാടന്‍ മലയാളിയായി ഫഹദ് ഫാസില്‍

ഞാന്‍ പ്രകാശന്‍ ടീസറെത്തി; തനിനാടന്‍ മലയാളിയായി ഫഹദ് ഫാസില്‍

1
0

ഒരിടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം ഞാന്‍ പ്രകാശന്റെ ടീസറെത്തി. മലയാളിയുടെ എല്ലാ ശീലങ്ങളും സ്വഭാവങ്ങളുമുള്ള പ്രകാശനെ ഫഹദ് ഫാസിലാണ് എത്തുന്നത്. ഫുള്‍ മൂണ്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

തനിനാടന്‍ മലയാളിയായി ഫഹദ് എത്തുന്ന ചിത്രം കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. കല്യാണത്തിനെത്തി സദ്യ കഴിക്കുന്നതും ശേഷമുള്ള സംഭാഷണവുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിഖിലാ വിമല്‍ നായികയാകുന്ന ചിത്രത്തിനു സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ജയറാം ചിത്രമാണ് സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here