Home Breaking News ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം

ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം

2
0

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ ചൈന അതിർത്തി തർക്കത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ‘ടിക് ടോക്’ ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചു. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്പുകൾ നിരോധിച്ചിരിക്കുന്നത്. ഇത്തരം ആപ്പുകൾ രാജ്യത്തിൻറെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നാണ് കേന്ദ്ര ഐടി വകുപ്പ് നൽകുന്ന വിശദീകരണം. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഉള്ള നിരവധി ആപ്ലിക്കേഷനുകൾ ഇത് ഉപയോഗിക്കുന്ന യൂസേഴ്‌സിൻറെ ഡാറ്റ പലതും അനധികൃതമായി ഇന്ത്യക്ക് പുറത്തുള്ള സർവറുകളിലേക്ക് മാറ്റുന്നതായും ഐടി വകുപ്പ് കണ്ടെത്തിയിരുന്നു. രാജ്യത്തിൻറെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഇത്തരം അപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്രസർക്കാർ ഉന്നയിക്കുന്ന വാദം.
ടിക്‌ടോകിന് പുറമേ ഷെയർ ഇറ്റ്, യുസി ്രൈബസർ, ഹെലോ, വി ചാറ്റ്, എക്‌സെൻഡർ, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെൽഫി സിറ്റി എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ ആപ്പുകൾ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

നിരോധിച്ച മൊബൈൽ ആപ്പുകൾ

TikTok, Shareit, Kwai, UC Browser, Baidu map, Shein, Clash of Kings, DU battery saver, Helo, Likee, YouCam makeup, Mi Communtiy, CM Browers, Virus Cleaner, APUS Browser, ROMWE, Club Factory, Newsdog, Betury Plus, WeChat, UC News, QQ Mail, Weibo, Xender, QQ Music, QQ Newsfeed, Bigo Live, SelfieCtiy, Mail Master, Parallel Space, Mi Video Call Xiaomi, WeSync, ES File Explorer, Viva Video QU Video Inc,Meitu,Vigo Video,New Video Status,DU Recorder,Vault Hide,Cache Cleaner DU App studio,DU Cleaner,DU Browser,Hago Play With New Friends,Cam Scanner,Clean Master Cheetah Mobile,Wonder Camera,Photo Wonder,QQ Player,We Meet,Sweet Selfie,Baidu Translate,Vmate,QQ International,QQ Securtiy Center,QQ Launcher,U Video,V fly Status Video,Mobile Legends,DU Privacy.

LEAVE A REPLY

Please enter your comment!
Please enter your name here