പയ്യന്നൂര്‍ എം എല്‍ എയും സി പി ഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗവുമായ ടി ഐ മധുസൂദനന് വധഭീഷണി.ആര്‍ എസ് എസ് പ്രവര്‍ത്തകനായ ചെറുതാഴം സ്വദേശി വിജേഷാണ് ഫോണിലൂടെ ഭീഷണി മുഴക്കിയത്.എം എല്‍ എ യുടെ ഫോണിലും സി പി ഐ എം ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ ഫോണിലും വിളിച്ചാണ് ഭീഷണി മുഴക്കിയത്ബുധനാഴ്ച രാത്രി 7.50 ന് എം എല്‍ എ യുടെ മൊബൈല്‍ ഫോണിലേക്കും 8.02 ന് സി പി ഐ എം പയ്യന്നൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറിയുടെ ഫോണിലേക്കുമാണ് ഭീഷണി കോള്‍ എത്തിയത്.ആര്‍ എസ് എസ് പ്രവര്‍ത്തകനാണ് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് വധഭീഷണി മുഴക്കിയത്.എം എല്‍ എ യെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.ഓഫീസ് സെക്രട്ടറിയുടെ ഫോണിലേക്ക് വിളിച്ച് സി പി ഐ എം ഓഫീസ് ആക്രമിക്കുമെന്നും ഭീഷണി മുഴക്കി.ഓഫീസ് സെക്രട്ടറിയുടെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് ഭീഷണിക്ക് പിന്നില്‍ ചെറുതാഴം സ്വദേശി വിജേഷാണെന്ന് തിരിച്ചറിഞ്ഞു.സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകനാണ് വിജേഷ്.പ്രതി ളളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.അതേ സമയം പ്രതിക്ക് ബി ജെപിയുമായി ബന്ധമില്ലെന്ന് ബി ജെ പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.





