Home Kerala ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

7
0

കൊച്ചി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റേതാണ് നടപടി. 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്.

സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തല്‍. നാല് വാഹനങ്ങളും 13 ഇടങ്ങളിലെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ഉത്തരവ് പുറത്തിറങ്ങി. ടി ഒ സൂരജ് വരവില്‍ കവിഞ്ഞ് സ്വത്തുസമ്പാദിച്ചതായി സംസ്ഥാന വിജിലന്‍സും നേരത്തെ കണ്ടെത്തിയിരുന്നു.

സൂരജിനു വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്നാണ് 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചത്. കേരളത്തിലും കര്‍ണാടകയിലുമായി ആഡംബര ഫ്‌ലാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു ടി ഒ സൂരജ്.

11കോടിയുടെ അനധികൃത സ്വത്ത് ടിഒ സൂരജിന്റേതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. പത്ത് വര്‍ഷത്തിനിടെ മൂന്നൂറ് ശതമാനത്തിലധികം വര്‍ദ്ധനവ് ടിഒ സൂരജിന് ഉണ്ടായെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. കേരളത്തിലും കര്‍ണ്ണാടകയിലും ഫ്‌ളാറ്റ്, കെട്ടിടം, ഭൂമി വാഹനങ്ങള്‍ എന്നിവ വിജിലന്‍സ് കണ്ടെത്തിയതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി. സുപ്രധാനമായ പദവികളില്‍ ജോലി നോക്കുമ്പോഴാണ് സ്വത്ത് സമ്പാദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here