Home Editor's Choice ടി ജെ ജേക്കബ് തോപ്പില്‍ വിരമിക്കുന്നു

ടി ജെ ജേക്കബ് തോപ്പില്‍ വിരമിക്കുന്നു

2
0

പാലാ: നീന്തല്‍ കുളങ്ങളിലെ മിന്നുന്ന നേട്ടങ്ങളിലൂടെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയില്‍ എത്തി പിന്നീട് അഞ്ചു പ്രധാനമന്ത്രിമാരുടെ സുരക്ഷാ ചുമതലയില്‍ തിളങ്ങിയ ടി.ജെ. ജേക്കബ് തോപ്പില്‍, ഡി.ഐ.ജി. പദവിയില്‍നിന്ന് വിരമിച്ച് തന്റെ പഴയ തട്ടകമായ നീന്തല്‍ക്കുളത്തിലേക്ക് മടങ്ങിവരുന്നു. 1979ല്‍ സി.ആര്‍.പി.എഫില്‍ എസ്.ഐ. സെലക്ഷന്‍ ലഭിച്ച് മധ്യപ്രദേശിലെ സേനാ ആസ്ഥാനത്തെത്തുമ്പോള്‍ പാലാ സെന്റ് തോമസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. 1992ല്‍ ഡെപ്യൂ
ട്ടേഷനില്‍ ഡല്‍ഹി എസ്.പി.ജി യില്‍ എത്തിയ ജേക്കബ് തോപ്പന്‍, മുന്‍ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, എ.ബി. വാജ്‌പേയ്, എ.ഡി ദേവഗൗഡ, ഐ.കെ. ഗുജ്‌റാള്‍, മന്‍മോഹന്‍ സിങ് എന്നിവരുടെ സുരക്ഷാച്ചുമതയുള്ള ഓഫീസറായിരുന്നു. സോണിയാഗാന്ധിക്കും കുടുംബത്തിനുമുള്ള സുരക്ഷാസേനയിലും സേവനമനുഷ്ഠിച്ചു. തന്റെ സേവന കാലാവധിയില്‍ ഒരാള്‍ക്കുപോ
ലും ജീവഹാനി ഉണ്ടാകാതെ സംരക്ഷിച്ചതിന് സേനയുടെ പ്രത്യേക പ്രശംസയും ജേക്കബ് നേടിയിരുന്നു. 2009ല്‍ ഉദ്യോഗക്കയറ്റം ലഭിക്കുന്നതുവരെ എസ്.പി.ജി.യില്‍ തുടര്‍ന്നു. പ്രസിഡന്റിന്റെ പതക്കം ഉള്‍പ്പെടെ സര്‍വ്വീസിലിരിക്കുമ്പോള്‍ വിശിഷ്ട സേവനത്തിന് നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
പാലായിലെ പ്രശസ്ത കുടുംബമായ തോപ്പന്‍സിലെ റിട്ട. അദ്ധ്യാപക ദമ്പതികളായ ജോസഫിന്റെയും ശോശാമ്മയുടെയും ആറ് മക്കളില്‍ നാലാമനാണ് ജേക്കബ്. 1978ല്‍ 100, 200 മീറ്റര്‍ ജൂനിയര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ നാഷണല്‍ റെക്കാഡോടെ സ്വര്‍ണവും, അന്തര്‍ സര്‍വകലാശാല മീറ്റില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷം വ്യക്തിഗത ചാമ്പ്യനും ആയതോടെയാണ് സി.ആര്‍.പി.എഫില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ലഭിക്കുന്നത്. ധാരാളം സ്വര്‍ണമെഡലുകള്‍ സേനയ്ക്കായി അദ്ദേഹം നേടിക്കൊടുത്തു. ജി.വി.രാജാ അവാര്‍ഡും ലഭിച്ചിരുന്നു.
1990 ല്‍ അസി. കമന്‍ഡാന്റ് ആയി ഷില്ലോംഗില്‍ നിയമിതനായി. രണ്ടു വര്‍ഷത്തിനു ശേഷം 1992 ല്‍ ഡെപ്യൂട്ടേഷനില്‍ പ്രധാനമന്ത്രിമാരുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയിലെത്തി. 2009 ന് ശേഷം സി.ആര്‍.പി.എഫില്‍ തിരിച്ചെത്തി. 2011 ല്‍ ജാര്‍ഖണ്ഡില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ പങ്കെടുക്കുകയും നിരവധിപേരെ പിടികൂടുകയും ചെയ്തിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ പോലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ പെരിങ്ങോടിലെ സി.ആര്‍.പി.എഫ് റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പലായി അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ചു. ജൂണ്‍ ആദ്യവാരം നാട്ടിലെത്തുന്ന ടി.ജെ. ജേക്കബ് തന്റെ തട്ടകമായ നീന്തലില്‍ പു
തിയ തലമുറയെ പരിശീലിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
ഇന്റീരിയര്‍ ഡിസൈനറായ മൂന്നിലവ് കണ്ടത്തില്‍ റാണി ജേക്കബ് ആണ് ഭാര്യ. ബംഗളൂരുവില്‍ എന്‍ജിനിയറായ ജസ്റ്റിനും ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിയായ ഡെന്നിസും മക്കളാണ്. ഡോ. റിയ ജസ്റ്റിനാണ് മരുമകള്‍. നീന്തല്‍ കോച്ചുമാരായ സിറിയക്, തോമസ്, ജോയി, മാത്യു എന്നിവരാണ് സഹോദരങ്ങള്‍

 

LEAVE A REPLY

Please enter your comment!
Please enter your name here