കിഫ്ബി ആക്ഷേപങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. ടോളുകള്‍ പിരിക്കാത്ത വികസന മാതൃകയായിട്ടാണ് വിഭാവനം ചെയ്തത്. ആന്വിറ്റി മാതൃകയിലാണ് കിഫ്ബി ആവിഷ്‌കരിച്ചത്. സര്‍ക്കാര്‍ വാര്‍ഷിക ഗഡുക്കളായി പദ്ധതി ചെലവ് തിരികെ നല്‍കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ആന്വിറ്റി സ്‌കീമിനെ എതിര്‍ത്തത് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. UDF ജനങ്ങളെ പറ്റിക്കരുത്. കിഫ്ബി മാതൃക പറ്റില്ലെങ്കില്‍ നിങ്ങളുടെ കൈയില്‍ എന്ത് മാതൃകയാണുള്ളതെന്ന് വിഡി സതീശന്‍ പറയണമെന്നും തോമസ് ഐസക് ചോദിച്ചു.
റോഡും പാലവുമൊക്കെ എങ്ങനെ നിര്‍മിക്കും. കേരളത്തെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകും. എന്ത് വികസന പ്രവര്‍ത്തനത്തെയും എതിര്‍ക്കാന്‍ UDF രംഗത്തെത്തിയിരിക്കുന്നു. റവന്യൂ മോഡലിലേയ്ക്ക് മാറണം, അപ്പോള്‍ ടോള്‍ വരാമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ഒരു കാര്യം ഉറപ്പിച്ച് പറയാം നാഷ്ണല്‍ ഹൈവേയുടെ ടോള്‍ നിരക്ക് വരില്ല. കേന്ദ്ര സര്‍ക്കാരിന്റെ തടസങ്ങളെ മറികടക്കാനാണ് ഇത്. ദേശീയ പാതയില്‍ നാലിലൊന്ന് നിരക്ക് മാത്രമേ വരു. കിഫ്ബി നിര്‍മാണങ്ങള്‍ക്ക് 50 കൊല്ലം കൊണ്ട് തുക തിരിച്ചു പിടിക്കാം.
ഇരു ചക്ര, മുച്ചക്ര വാഹനങ്ങള്‍ ഒഴിവാക്കാം. ദേശീയ പാതയുടെ നിര്‍മാണ ചെലവ് കിഫ്ബി നിര്‍മിതികള്‍ക്ക് വരില്ല. എന്താ ഇത് റവന്യൂ മോഡല്‍ അല്ലേ. മുന്‍പ് ടോള്‍ വേണ്ടെന്ന് പറഞ്ഞാല്‍ എന്നും അതില്‍ തന്നെ ഇരുന്നാല്‍ മതിയോ.
കേന്ദ്രത്തിന്റെ തടസ നിര്‍ദ്ദേശങ്ങള്‍ മറികടക്കണ്ടേ. ടോള്‍ പിരിച്ചാല്‍ കിഫ്ബി കടം പൊതു കടം അല്ലാതാകും. മുന്‍പ് ടോള്‍ വേണ്ടെന്ന് പറഞ്ഞ കാലമെല്ലാം മാറിയെന്നും തോമസ് ഐസക് പറഞ്ഞു.









