Home Breaking News ഡല്‍ഹിക്ക് ശ്വാസംമുട്ടുന്നു; വായുമലിനീകരണ തോത് 400 നോട് അടുത്തു .

ഡല്‍ഹിക്ക് ശ്വാസംമുട്ടുന്നു; വായുമലിനീകരണ തോത് 400 നോട് അടുത്തു .

1
0


ഡല്‍ഹിക്ക് ശ്വാസംമുട്ടുന്നു; വായുമലിനീകരണ തോത് 400 നോട് അടുത്തു
ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിച്ചാല്‍ പിഴ ഈടാക്കും.സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ആര്‍ കെ പുരം, ദ്വാരക സെക്ടര്‍, വസീര്‍പൂര്‍ തുടങ്ങി ഡല്‍ഹിയിലെ പ്രധാന നഗര മേഖലകളിലെല്ലാം വായു ഗുണനിലവാരസൂചിക ഗുരുതരാവസ്ഥയിലാണ്. വായു മലിനീകരണതോത് വര്‍ധിച്ചതോടെ ശ്വാസതടസം അലര്‍ജി ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമുണ്ട്.
ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ വലിയ പങ്കും വാഹനങ്ങളില്‍ നിന്നാണെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് പഠന റിപ്പോര്‍ട്ട് പറയുന്നത്. പ്രതിദിനം വായു മലിനീകരണ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിന് പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. 5000 രൂപ മുതല്‍ 30,000 രൂപ വരെയാകും പിഴ. വായു മലിനീകരണം നിയന്ത്രിക്കന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here