Home National ഡല്‍ഹി കലാപ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം

ഡല്‍ഹി കലാപ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം

2
0

ന്യുഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ 13 വരെ മാറ്റിവച്ചതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ഒരു മാസത്തേക്ക് മാറ്റിവയ്ക്കുന്നത് നീതികരിക്കാന്‍ കഴിയാത്തതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശവും നല്‍കി. മാര്‍ച്ച് ആറിന് ഹര്‍ജികള്‍ പരിഗണിക്കാനാണ് നിര്‍ദേശം.

ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം. ജസ്റ്റീസുമാരായ ബി.ആര്‍ ഗവായ്, സൂര്യ കാന്ത് എന്നിവരും ഉള്‍പ്പെട്ടതാണ് ബെഞ്ച്. ഹര്‍ജി പിടിച്ചുവച്ചിരിക്കുന്നതിന്റെ ഉത്തരവാദിത്തം ഏല്‍ക്കാനാവില്ല. ഈ വിഷയത്തിലെ ബന്ധപ്പെട്ട എല്ലാ കേസുകളും താമസമില്ലാത്തെ പരിഗണിക്കാനും കോടതി നിര്‍ദേശിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ 47 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 200 ഓളം പേര്‍ക്ക് പരിക്കേറ്റു. 600 ഓളം പേരെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്.

എന്നാല്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഉചിതമായ സമയമല്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്. 7000 ഓളം വീഡിയോ സര്‍ക്കാരിന് ലഭിച്ചു. ഇപ്പോള്‍ സാഹചര്യം ഉചിതമല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സ്ഥിതിഗതികള്‍ അനുകൂലമാകുമ്പോള്‍ പരിഗണിക്കുമെന്നും മേത്ത പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here