Home Breaking News ഡാളസ്സ് കേരള അസ്സോസിയേഷന്‍ സീനിയര്‍ ഫോറം ഡിസംബര്‍ 3 ന്

ഡാളസ്സ് കേരള അസ്സോസിയേഷന്‍ സീനിയര്‍ ഫോറം ഡിസംബര്‍ 3 ന്

2
0

ഗാര്‍ലന്റ് (ഡാശസ്സ്): ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ഡിസംബര്‍ 3 ന് സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു.സമ്മേളനത്തില്‍ ഒന്നാം ഭാഗത്തില്‍ പ്രമേഹ നിയന്ത്രണവും ഹൃദയ വ്രക്ക സംരക്ഷണവും എന്ന വിഷയത്തെ കുറിച്ച് ഡോ ഡോ: നിഷ ജേക്കബ് ,രണ്ടാം ഭാഗത്തില്‍ സായാഹ്നം എങ്ങനെ സ്മാര്‍ട്ട് ആക്കാം സോഷ്യല്‍ മീഡിയ ഉപയോഗ പ്രദമായ ഫീച്ചറുകളെ കുറിച്ച് പ്രത്യേക പ്രഭാഷണം മന്‍ജിത് കൈനിക്കരയും നടത്തും.സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ് ഡാളസ്സ് ഫോര്‍ട്ട്വര്‍ത്തു മെട്രോപ്ലെക്‌സിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളും ഈ സെമിനാറില്‍ വന്ന പങ്കെടുക്കണമെന്ന് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ ,സെക്രട്ടറി അനശ്വരം മാമ്പിള്ളി ലേഖാ നായര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here