
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ. മറവി, ഓര്‍മ്മക്കുറവ് , സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവ് നഷ്ടപ്പെടുക , ആശയവിനിമയം ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ് . അറുപത് വയസിന് മുകളിലുള്ളവര്‍ക്കാണ് രോഗം കൂടുതലായി കാണപ്പെടുന്നത് . ഇത് പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുകയില്ലെങ്കിലും തടയാനായി വായനയും സംഗീതവും സഹായിക്കുമെന്നാണ് സൗത്ത് ഓസ്ട്രേലിയന്‍ സര്‍വകലാശാല നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അറുപത് വയസിന് മുകളിലുള്ള 400 പേരിലാണ് പഠനം നടത്തിയത്.
ഒരു വ്യക്തിയുടെ തലച്ചോറിന്റെ ആരോഗ്യം അവരുടെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണെന്നും പഠനം കണ്ടെത്തി. പാട്ട് കേള്‍ക്കുന്നതും , വായനാശീലം വളര്‍ത്തിയെടുക്കുന്നതും ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം അഭിപ്രായപ്പെടുന്നു എപ്പോഴും മനസിന് ശാന്തമായ പ്രവര്‍ത്തികളില്‍ ഏര്‍പെടുന്നതാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഗുണകരം , സമ്മര്‍ദ്ദനങ്ങള്‍ കുറയ്ക്കാനും ഇത് ഉപകാരപ്പെടും.
കൂടാതെ ചിത്രരചന, വ്യായാമം, മെഡിറ്റേഷന്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ മനസ്സിനെ ശാന്തമാക്കാനും ശരീരത്തിന് ഉണര്‍വ് നല്‍കാനും സഹായിക്കുന്നു .സാമൂഹികമായ ഇടപെടലുകളും മാനസികാരോഗ്യം വര്‍ധിപ്പിക്കും . അതേസമയം ടിവി കാണുന്നതും , ഗെയിമുകള്‍ കളിക്കുന്നതും ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കാന്‍ സഹായകരമല്ലെന്നും പഠനം പറയുന്നു.








