Home News തമിഴ്നാട് ആർ.കെ.നഗർ ഉപതിരഞ്ഞെടുപ്പ് മുന്നേറ്റം.ദിനകരൻ ജയലളിത സ്മാരകത്തിലേക്ക്

തമിഴ്നാട് ആർ.കെ.നഗർ ഉപതിരഞ്ഞെടുപ്പ് മുന്നേറ്റം.ദിനകരൻ ജയലളിത സ്മാരകത്തിലേക്ക്

1
0

ചെന്നൈ∙ തമിഴ് രാഷ്ട്രീയത്തിൽ നിർണായകമായ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫലസൂചനകൾ സ്വതന്ത്രനായി മൽസരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലം. തുടക്കം മുതലേ ലീഡ് നിലനിർത്തി മുന്നേറുന്ന ദിനകരൻ, എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ റൗണ്ടുകളിൽ കാഴ്ചവയ്ക്കുന്നത്. നിലവിൽ 16,000നുമേൽ വോട്ടുകൾക്കു മുന്നിലാണു ദിനകരൻ.

അതിനിടെ, ദിനകരന്റെ ലീഡ് ഉയരുന്നതിൽ അമർഷം പൂണ്ട് അണ്ണാ ഡിഎംകെ, ദിനകര ഏജന്റുമാർ വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷമുണ്ടാക്കി.ഇതേ തുടർന്ന് പതിനഞ്ച് മിനിറ്റോളം വോട്ടെണ്ണൽ നിർത്തിവച്ചു.

വോട്ടെണ്ണ കേന്ദ്രത്തിനു പുറത്ത് ദിനകരഅനുയായികൾ ആഹ്ലാദപ്രകടനം തുടങ്ങി. മധുരയിൽ നിന്ന് വിമാനത്തിൽ ചെന്നൈയിലേക്കു തിരിച്ച ദിനകരൻ അവിടുന്നുനേരെ മറീന ബീച്ചിൽ ജയലളിതയുടെ സ്മാരകത്തിലേക്കാണ് പോകുകയെന്നാണു വിവരം

LEAVE A REPLY

Please enter your comment!
Please enter your name here