Home Breaking News തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ റെയ്ഡിന് ശേഷം അറസ്റ്റ് ചെയ്ത് ഇഡി; നെഞ്ചുവേദനയെ തുടര്‍ന്ന്...

തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ റെയ്ഡിന് ശേഷം അറസ്റ്റ് ചെയ്ത് ഇഡി; നെഞ്ചുവേദനയെ തുടര്‍ന്ന് മന്ത്രി ആശുപത്രിയില്‍

4
0

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് വൈദ്യുതി മന്ത്രിയും ഡിഎംകെ നേതാവുമായ വി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്നലെ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും തുടര്‍ന്ന് വീട്ടിലും നടത്തിയ പരിശോധനക്ക് ശേഷം ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ അറസ്‌റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 7 മണിക്ക് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച പുലര്‍ച്ചെ 2:30ക്കാണ്. ഇന്ന് പുലര്‍ച്ചെ അറസ്‌റ് ചെയ്ത ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ സെന്തില്‍ ബാലാജിക്ക് ബോധം ഉണ്ടായിരുന്നില്ല എന്നും അറസ്റ്റിന്റെ കാരണം അറിയിച്ചിട്ടില്ല എന്നും ആരോപിച്ച് ഡിഎംകെയുടെ രാജ്യസഭാ എംപി എന്‍ആര്‍ ഇളങ്കോ രംഗത്തെത്തി. ”ഒരാളെയും കാണാന്‍ അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. പുലര്‍ച്ചെ 2 മണിക്ക് പെട്ടെന്ന് അവനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി. ഓമണ്ടുരാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് ബോധമില്ലായിരുന്നു. തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ അറസ്റ്റാണ് ഉണ്ടായത്. അറസ്റ്റിന്റെ കാരണം അദ്ദേഹത്തെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചിട്ടില്ല. ‘ – എന്‍ആര്‍ ഇളങ്കോ വ്യക്തമാക്കി.അദ്ദേഹം നിലവില്‍ ചികിത്സയിലാണ്. ഇഡിയുടെ നീക്കത്തെ നിയമപരമായി നേരിടും. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണി രാഷ്ട്രീയത്തെ ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്ന് സെന്തില്‍ ബാലാജിയെ സന്ദര്‍ശിച്ച ശേഷം തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരില്‍ വൈദ്യുതി, എക്സൈസ് വകുപ്പ് മന്ത്രിയാണ് വി സെന്തില്‍ ബാലാജി. കേന്ദ്രം ഭീഷണി രാഷ്ട്രീയം നടപ്പാക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആഞ്ഞടിച്ചു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫിസില്‍ പരിശോധന നടത്തിയത് അപലപനീയമാണ്. ഇഡി റെയ്ഡ് പോലുള്ള പിന്‍വാതില്‍ തന്ത്രങ്ങളിലൂടെയുള്ള ഭീഷണി വിലപ്പോവില്ലെന്നും എം കെ സ്റ്റാലിന്‍ പ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here