രാജകുമാരി: അതിര്‍ത്തിഗ്രാമങ്ങളില്‍ മുന്തിരിയുടെ വിളവെടുപ്പ് ആരംഭിച്ചതോടെ സഞ്ചാരികളുടെ തിരക്കും വര്‍ധിച്ചു. പഴുത്ത് പാകമായ മുന്തിരിപ്പാടങ്ങള്‍ കാണാന്‍ നിരവധി സഞ്ചാരികളാണ് കമ്പം, ഗുഡല്ലുര്‍ ഗ്രാമങ്ങളിലേക്ക് എത്തുന്നത്. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളായ ചുരളിപ്പെട്ടി, ഗൂഡല്ലുര്‍, കെകെ പെട്ടി, തേവര്‍പെട്ടി, ആനമലയന്‍ പെട്ടി, ഓടപെട്ടി എന്നിവടങ്ങളിലാണ് വ്യാപകമായി മുന്തിരിക്കൃഷിയുള്ളത്. പന്തല്‍ വിരിച്ചതുപോലെ പരന്നു കിടക്കുന്ന മുന്തിരിപ്പാടങ്ങള്‍ കാര്‍ഷിക സമൃദ്ധിയാണ് വിളിച്ചോതുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവുവന്നതോടെ നിരവധി സഞ്ചാരികളാണ് മുന്തിരിത്തോപ്പുകളിലേക്ക് എത്തുന്നത്.കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് അധികവും. മഴയില്ലാത്തതും തെളിഞ്ഞ കാലാവസ്ഥയുമാണ് സഞ്ചാരികളെ കൂടുതലും ആകര്‍ഷിക്കുന്നത്. വിവാഹ ആല്‍ബങ്ങളുടെ ചിത്രീകരണത്തിന് എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്നു വിളവെടുപ്പുകാലമാണ് മുന്തിരിക്കുള്ളത്. നവംബര്‍ മാസമാണ് പ്രധാന സീസണ്‍. പതിനഞ്ചു മുതല്‍ ഇരുപത് വര്‍ഷം വരെയാണ് ഒരു ചെടിയുടെ ആയുസ്. തോട്ടങ്ങളില്‍ സൗജന്യ സന്ദര്‍ശനമാണ് കര്‍ഷകര്‍ ഒരുക്കിയിരിക്കുന്നത്. തോട്ടങ്ങളില്‍ എത്തുന്നവര്‍ക്ക് മുന്തിരി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…