Home Breaking News തമിഴ്‌നാട്ടില്‍ ‘സോളിഡാരിറ്റി’ യുവജന സംഘടന രൂപംകൊണ്ടു

തമിഴ്‌നാട്ടില്‍ ‘സോളിഡാരിറ്റി’ യുവജന സംഘടന രൂപംകൊണ്ടു

1
0

കോയമ്ബത്തൂര്‍: തമിഴ്‌നാട്ടില്‍ ‘സോളിഡാരിറ്റി’ യുവജന സംഘടന രൂപീകരിച്ചു. കോയമ്ബത്തൂര്‍ ഉക്കടം ലോറിപേട്ടയില്‍ സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീര്‍ സയ്യിദ് സയിദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്തു.അനീതിക്കെതിരെ ശക്തിയുക്തം പോരാടാന്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ഉത്തരേന്ത്യയില്‍ മുസ്‌ലിംകളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് തകര്‍ക്കുന്നത് ജനാധിപത്യ രാജ്യത്തിന് അപമാനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി.ആരിഫലി പ്രസ്താവിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വ ശക്തിയും ഇസ്രായേല്‍ ഭീകര സേനയും ഭയപ്പെടുന്ന ഒരേയൊരു ശക്തി ഇസ്‌ലാം ആണ്. അമേരിക്കയിലും യൂറോപ്പിലും ഉള്‍പ്പെടെ ലോക വ്യാപകമായി ഇസ്ലാം അതിവേഗം പ്രചരിക്കുന്നു. ഈ സാഹചര്യത്തിലാണ് ‘ഇസ്ലാമോഫോബിയ’ എന്ന് വിളിച്ച് ഇസ്ലാമിനെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത്.കോയമ്ബത്തൂരില്‍ നടന്ന സോളിഡാരിറ്റി പ്രവര്‍ത്തകരുടെ റാലിരണ്ടാം സ്വാതന്ത്ര്യസമരത്തില്‍ പതിനായിരക്കണക്കിന് ഇസ്‌ലാമിസ്റ്റ് രക്തസാക്ഷികളെ മനപ്പൂര്‍വം മറച്ചുവെക്കാനും ശ്രമം നടക്കുന്നുണ്ട്. ഇവിടുത്തെ ജനങ്ങളെ പാകിസ്താനികളെന്ന് വിളിച്ച് പലതരത്തിലുള്ള ക്രൂരതകള്‍ക്ക് വിധേയരാക്കുന്നു. ഇപ്പോള്‍ മണ്ണുമാന്തി യന്ത്രങ്ങളുടെ ആക്രമണവും നടക്കുന്നു. പ്രത്യേക സാഹചര്യത്തില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോയമ്ബത്തൂരില്‍ നടന്ന സോളിഡാരിറ്റി യുവജന സംഘടന പ്രഖ്യാപന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്?ലാമി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി.ആരിഫലി പ്രസംഗിക്കുന്നുജമാഅത്തെ ഇസ്‌ലാമി തമിഴ്‌നാട് അധ്യക്ഷന്‍ മുഹമദ് ഹനീഫ, ഡോ. കെ.വി.എസ് ഹനീഫ മുഹമദ്, മൗലവി നൂഹ്, വി.എസ് മുഹമദ് അമീന്‍, എം.മുഹമദ് ഇസ്മായില്‍ ഇംദാദി തുടങ്ങിയവര്‍ സംസാരിച്ചു.സോളിഡാരിറ്റി പ്രഥമ സംസ്ഥാന പ്രസിഡന്റായി സി.എ അബ്ദുല്‍ഹക്കിമിനെയും ജനറല്‍ സെക്രട്ടറിയായി എ. കമാലുദീനെയും തെരഞ്ഞെടുത്തു. 13 അംഗ സംസ്ഥാന സമിതിയും ചുമതലയേറ്റു. നഗരത്തില്‍ യുവജന റാലിയോടെയായിരുന്നു സമ്മേളനം തുടങ്ങിയത്. പ്രകടനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here