Home Covid 19 Updates തമിഴ്‌നാട്ടിൽ 3940 പേർക്ക് കൂടി കോവിഡ്; 54 മരണം;

തമിഴ്‌നാട്ടിൽ 3940 പേർക്ക് കൂടി കോവിഡ്; 54 മരണം;

5
0

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 82275 ആയി. ഇന്നലെ 3940 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
പുതിയതായി 54 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ തമിഴ്‌നാട്ടിലെ മരണസംഖ്യ 1079 ആയി വർധിച്ചു.
ചെന്നൈയിൽ 2063 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 53762 പേർക്കാണ് ചെന്നൈയിൽ ഇതുവരെ കോവിഡ് ബാധിച്ചത്.
33 മരണമാണ് ഇന്നലെ ചെന്നൈയിൽ റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 806 ആയി.
അതേസമയം, 1443 പേർ തമിഴ്‌നാട്ടിൽ ഇന്നലെ കോവിഡ് മുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 45,337 ആയി. 35,659 പേർ നിലവിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here