Home Breaking News തളിപറമ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നേരെ കയ്യേറ്റശ്രമം

തളിപറമ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നേരെ കയ്യേറ്റശ്രമം

2
0

കണ്ണൂര്‍: തളിപറമ്ബില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നേരെ കയ്യേറ്റ ശ്രമം. ഉച്ചക്ക് 12 ഓടെ തളിപറമ്ബ് കടമേ്ബരിയിലെ 117ാം നമ്ബര്‍ ബൂത്ത് പരിസരത്താണ് സംഭവം.ബൂത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ടുചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് അന്വേഷിക്കാനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ അഡ്വ. വി.പി. അബ്ദുല്‍ റഷീദ് എത്തിയത്. ബൂത്തിന് സമീപത്തേക്ക് കടക്കാന്‍ ശ്രമിച്ച റഷീദിനെ സി.പി.എം പ്രവര്‍ത്തകര്‍ തടയുകയും തള്ളിമാറ്റുകയും ചെയ്തു.ഇതോടെ സ്ഥലത്തെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയായി. പൊലീസെത്തി പ്രവര്‍ത്തകരെ പിടിച്ചുമാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here