Home Uncategorized താമരശ്ശേരിയില്‍ ഡ്യൂട്ടി ചെയ്യാന്‍ എക്‌സൈസിന് വാഹനമില്ല; ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് സ്വന്തം വാഹനം

താമരശ്ശേരിയില്‍ ഡ്യൂട്ടി ചെയ്യാന്‍ എക്‌സൈസിന് വാഹനമില്ല; ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് സ്വന്തം വാഹനം

2
0

 

 

 

 

 

ലഹരി കേസുകള്‍ വര്‍ധിക്കുന്ന കോഴിക്കോട് താമരശ്ശേരിയില്‍ എക്‌സൈസിന് വാഹനമില്ല.കാലാവധി കഴിഞ്ഞതോടെ ഉണ്ടായിരുന്ന ഏക വാഹനം കട്ടപ്പുറത്തായി. പുതിയ വാഹനത്തിനായി അപേക്ഷ നല്‍കിയിട്ടും നടപടിയില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ 2 കൊലപാതകം, എംഡിഎംഎ വിഴുങ്ങി മരണം എന്നിവ സംഭവിച്ച താമരശേരിയിലാണ് ദുരവസ്ഥ.
ദിനംപ്രതി താമരശേരിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിരവധി ലഹരി കേസുകളാണ്. ഒരു മുനിസിപാലിറ്റിയും,11 പഞ്ചായത്തുകളും 5 പൊലിസ് സ്റ്റേഷനുകളും ഉള്‍പ്പെടുന്നതാണ് താമരശേരി എക്‌സൈസ് റേഞ്ച് പരുതി. പക്ഷേ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യണമെങ്കില്‍ സ്വന്തം വാഹനം തന്നെ ഉപയോഗിക്കണം.
11 ജീവനക്കാരാണ് റേഞ്ച് ഓഫിസില്‍ ഉള്ളത്. പുതിയ വാഹനത്തിനായി അപേക്ഷ നല്‍കിയിട്ടും നടപടിയില്ല. 15 വര്‍ഷ കാലവധി കഴിഞ്ഞതോടെയാണ് വാഹനം ഉപയോഗ ശൂന്യമായത്. കൊടുവള്ളി സര്‍ക്കിള്‍ ഓഫീസില്‍ ജോലി കുറവാണേല്‍ അപേക്ഷ നല്‍കിയാല്‍ താല്കലികമായി വണ്ടി വിട്ട് കിട്ടും. എന്നാല്‍ ആവശ്യ സമയത്ത് ഇത് കിട്ടാറുമില്ല. ലഹരിക്കടിമകളായ യുവാക്കള്‍ സ്വന്തം അമ്മയെയും ഭാര്യയേയും കൊലപ്പെടുത്തിയതും എംഡിഎംഎ വിഴുങ്ങി യുവാവ് കൊല്ലപ്പെട്ടതും താമരശേരിയിലാണ് എന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

 

 

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here