വള്ളിക്കുന്ന്: മലപ്പുറം വള്ളിക്കുന്ന് ആനങ്ങാടിയില്‍ ശക്തമായ തിരമാലയില്‍പെട്ട് ഫൈബര്‍ വള്ളം തകര്‍ന്നു.യന്ത്രം ഘടിപ്പിച്ച മത്സ്യബന്ധന ഫൈബര്‍ വള്ളമാണ് തകര്‍ന്നത്.
എന്‍ജിനും വലകളും ഉള്‍പ്പെടെ നശിച്ച് അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കടലുണ്ടി നഗരം കെ.പി. ഹാരിസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് തകര്‍ന്നത്.
വള്ളത്തിലുണ്ടായിരുന്ന ലക്ഷം രൂപയുടെ മത്സ്യവും നഷ്ടമായി.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ കരയില്‍നിന്ന് നൂറ് മീറ്ററോളം അകലെ വെച്ചാണ് ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം തകര്‍ന്നത്.അപകടത്തില്‍ ആളപായമില്ല.





