Home Trivandrum തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു

തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു

1
0
Stethoscope and Electrocardiogram

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ ഇത്രയധികം കോവിഡ് രോഗികളുണ്ടാകുന്നത്. തിങ്കളാഴ്ച തലസ്ഥാനത്ത് 182 പേർക്കാണ് കൊവിഡ് രോഗബാധ ഉള്ളതായി കണ്ടെത്തിയത്. ഇതിൽ 170 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളതായി സ്ഥിരീകരിച്ചത്.

ജില്ലയിൽ സമ്പർക്കരോഗികളുടെ എണ്ണവും മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ കൂടുതലാണ്. രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധം ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ ജൂലൈ 28 അർദ്ധരാത്രി വരെ നീട്ടിയിരുന്നു. അതേസമയം സംസ്ഥാനത്ത് ആകമാനം തിങ്കളാഴ്ച 794 പേർക്കാണ് കോവിഡ് രോഗം വന്നതായി സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here