തിരുവനന്തപുരം : ഡി.സി.സി പ്രസിഡന്റ് പാലോട് രവി രാജി വച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് രാജി. സംഭവത്തില്‍ പാലോട് രവിയോട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. പാലോട് രവിയുടെ രാജി സ്വീകരിച്ചതായി സണ്ണി ജോസഫ് അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഇതില്‍ പാലോട് രവിയും വിശദീകരണം നല്‍കിയിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് നല്‍കിയതെന്നും മണ്ഡലങ്ങളില്‍ ജാഗ്രത വേണമെന്നാണ് പ്രവര്‍ത്തകനോട് പറഞ്ഞതെന്നായിരുന്നു പാലോട് രവിയുടെ വിശദീകരണം.’ഡിസിസി പ്രസിഡന്റായത് കൊണ്ട് പ്രവര്‍ത്തകര്‍ വിളിക്കും. ഒരു സ്ഥലത്ത് നിന്ന് വിളിച്ചപ്പോള്‍ അവര്‍ പരസ്പരം പരാതി പറഞ്ഞു. ഞാന്‍ അവരോട് പറഞ്ഞു, പഞ്ചായത്ത് ഇലക്ഷന്‍ ജയിക്കണം. എന്നാലേ നിയമസഭയില്‍ നമുക്ക് ജയിക്കാന്‍ പറ്റൂ. പഞ്ചായത്ത് ഇലക്ഷന്‍ ജയിക്കണമെങ്കില്‍ നിങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അവിടെയുള്ള ഭിന്നതകള്‍ എല്ലാം നിങ്ങള്‍ പറഞ്ഞുതീര്‍ക്കണം. നിങ്ങള്‍ എല്ലാവരും ഒരുമിച്ച് നിന്നാല്‍ അതാണ് പാര്‍ട്ടിയുടെ മുഖം. ഇതാണ് ഈ ജില്ലയില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി സംഘടനാപരമായി താഴോട്ട് നല്‍കിക്കൊണ്ടിരിക്കുന്ന സന്ദേശം. അതുകൊണ്ട് ഭിന്നതയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് പഞ്ചായത്ത് ജയിക്കാന്‍ സാധിക്കില്ല. ഈ ഒരു സന്ദേശമാണ് താഴോട്ട് നല്‍കിയത്’- പാലോട് രവി പറഞ്ഞു.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







