
ന്യൂഡല്‍ഹി: ഒബിസി-ദളിത്-ആദിവാസി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി വലിയ ആളല്ലെന്നും വെറും പുറംപൂച്ചും മാധ്യമങ്ങളൂതി വീര്‍പ്പിച്ചതുമാണെന്ന് രാഹുല്‍ ആരോപിച്ചു. നിങ്ങളത് തലയില്‍ക്കയറ്റിവെച്ചില്ലെങ്കില്‍ വലിയ പ്രശ്‌നമില്ലെന്നും പ്രവര്‍ത്തകരുടെ കരഘോഷത്തിനിടെ അദ്ദേഹം പറഞ്ഞു. തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് ഒബിസി വിഭാഗത്തിന്റെ ‘പ്രാതിനിധ്യ നീതി’ മഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.ഒബിസി വിഭാഗങ്ങള്‍ക്ക് മുന്നേറുന്നതിനുള്ള രാഷ്ട്രീയ പ്രശ്‌നം എന്താണെന്നറിയുമോ എന്ന ചോദ്യത്തിന് മോദി എന്ന് സദസ്സില്‍ നിന്ന് മറുപടി ലഭിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. താന്‍ മുമ്പ് മോദിയെ കണ്ടിട്ടുണ്ടായിരുന്നില്ലെന്നും രണ്ടുമൂന്നു പ്രാവശ്യം കണ്ടപ്പോള്‍ ഒന്നുമല്ലെന്ന് മനസ്സിലായെന്നും പറഞ്ഞ രാഹുല്‍, എല്ലാം പ്രദര്‍ശനമാണെന്ന് നിങ്ങള്‍ക്ക് കണ്ടാലും മനസ്സിലാവുമെന്ന് പരിഹസിച്ചു.
രാഷ്ട്രീയത്തിലെ പ്രധാന പ്രശ്‌നം വ്യക്തി സ്വന്തം ശക്തി മനസ്സിലാക്കാത്തതാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. ഒബിസി യുവാക്കള്‍ തങ്ങളുടെ ശക്തി മനസ്സിലാക്കിയാല്‍ എല്ലാം മാറിമറിയും. രാജ്യത്തെ ഉത്പാദന പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് ഒബിസിയാണ്.താന്‍ രാഷ്ട്രിയപ്രവര്‍ത്തനം തുടങ്ങിയിട്ടിപ്പോള്‍ 21 വര്‍ഷം കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍, സ്വയം വിലയിരുത്തുമ്പോള്‍, ഒരു വലിയ കുറവ് ശ്രദ്ധയില്‍പ്പെട്ടു. ഭൂമി ഏറ്റെടുക്കല്‍, തൊഴിലുറപ്പ്, ഭക്ഷ്യ സംരക്ഷണം, ആദിവാസി സംരക്ഷണം എന്നിവയ്‌ക്കെല്ലാം ബില്ലുകള്‍ കൊണ്ടുവരികയും പോരാടുകയും ചെയ്‌തെങ്കിലും ഏതു പ്രകാരം ഒബിസിയെ സംരക്ഷിക്കണോ അത് താന്‍ ചെയ്തില്ലെന്ന് രാഹുല്‍ പറഞ്ഞു.
ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, വനിതകള്‍ എന്നിവരുടെ വിഷയങ്ങളില്‍ നല്ല മാര്‍ക്ക് ലഭിക്കണമെന്നാണാഗ്രഹം. എന്റെ ഭാഗത്തുണ്ടായ തെറ്റ്, ഒബിസി വിഭാഗത്തെ വേണ്ട രീതിയില്‍ സംരക്ഷിച്ചില്ലെന്നതാണ്. 10-15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒബിസി വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ശരിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ദളിത്-ആദിവാസി പ്രശ്‌നങ്ങള്‍ വേഗത്തില്‍ മനസ്സിലായി. ദളിതര്‍ക്ക് തൊട്ടുകൂടായ്മയുടെ ചരിത്രമുണ്ട്. ആദിവാസികളുടെയടുത്തുപോയാല്‍ വനം, വെള്ളം, ഭൂമി പ്രശ്‌നങ്ങള്‍ മുന്നില്‍ കാണാം. എന്നാല്‍ ഒബിസി പ്രശ്‌നങ്ങള്‍ മറഞ്ഞിരിക്കുകയായിരുന്നു. ഒബിസി ചരിത്രത്തെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാമായിരുന്നെങ്കില്‍ ജാതി സെന്‍സസ് നടത്തുമായിരുന്നു. അത് എന്റെ തെറ്റാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെറ്റല്ല. ഞാന്‍ ആ തെറ്റ് തിരുത്താന്‍ പോകുന്നുവെന്ന് രാഹുല്‍ പറഞ്ഞു.ജാതി സെന്‍സസ് നേരത്തെ നടത്താതിരുന്നത് ഒരു തരത്തില്‍ നല്ലതായെന്നും രാഹുല്‍ പറഞ്ഞു. ആ സമയത്ത് ജാതി സെന്‍സസ് നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ തെലങ്കാനയില്‍ നടത്തിയതുപോലെ ആവുമായിരുന്നില്ല. തെലങ്കാനയിലെ ജാതി സെന്‍സസ് രാഷ്ട്രീയ ഭൂകമ്പമാണ്. അത് രാജ്യത്തിന്റെ രാഷ്ട്രീയ അടിത്തറയെ പിടിച്ചുകുലുക്കി. അതിന്റെ ആഘാതം സുനാമിയെപ്പോലെ വരുമെന്നും രാഹുല്‍ പറഞ്ഞു.ഒബിസിയില്‍ നിന്നുള്ളവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗത്തിനായി പുതിയ ക്ഷേമപദ്ധതികള്‍ തുടങ്ങാന്‍ എല്ലാ മുഖ്യമന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 11 വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ പിന്നാക്കക്കാരുടെയും പട്ടിക വിഭാഗക്കാരുടെയും വനിതകളുടെയും ക്ഷേമത്തിനായി ഉറച്ച നടപടികളൊന്നും സ്വീകരിച്ചില്ല. മോദി മുദ്രാവാക്യങ്ങള്‍ മാത്രമാണ് നല്‍കുന്നത്.പിന്നാക്കക്കാരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ദരിദ്രരെയും വിഭജിച്ച് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണവര്‍ സ്വീകരിക്കുന്നത്. ഇവര്‍ക്ക് സംവരണം നല്‍കാന്‍ മോദി തയ്യാറല്ല. അതിനാല്‍, ഇവര്‍ ഒരുമിച്ച് വേണ്ടത് നേടണമെന്ന് ഖാര്‍ഗെ പറഞ്ഞു. രാജ്യമെങ്ങും സാമ്പത്തിക-സാമൂഹിക സര്‍വേ വേണമെന്നാവശ്യപ്പെട്ട ഖാര്‍ഗെ, തെലങ്കാന അത്തരം റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും കര്‍ണാടക ചെയ്യാന്‍ പോകുന്നുവെന്നും പറഞ്ഞു. കോണ്‍ഗ്രസ് അത് ചെയ്യുമ്പോള്‍ മോദി ഒന്നും ചെയ്യുന്നില്ല. രാഹുല്‍ ഗാന്ധി വിഷയം ഉന്നയിച്ച ശേഷമാണ് മോദി ജാതിസെന്‍സസ് പ്രഖ്യാപിച്ചത്. പിന്നാക്കക്കാര്‍ വളരെ വേഗം തന്റെ കസേര തട്ടിയെടുക്കുമെന്ന് മോദിക്ക് അറിയാമെന്നും ഖാര്‍ഗെ പറഞ്ഞു.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







