Home Breaking News തിരുവനന്തപുരം പാറശാലയില്‍ തായ്‌ലാന്‍ഡ് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം പാറശാലയില്‍ തായ്‌ലാന്‍ഡ് കഞ്ചാവ് പിടികൂടി

1
0

തിരുവനന്തപുരം പാറശാലയില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ്സിലെ യാത്രക്കാരില്‍ നിന്നും തായ്‌ലാന്‍ഡ് കഞ്ചാവ് പിടികൂടി. കവടിയാര്‍ സ്വദേശി വരുണ്‍ ബാബു ചുള്ളിമാനൂര്‍ സ്വദേശി വിനിഷ എന്നിവരാണ് പിടിയിലായത്. പാറശാല പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.പാറശ്ശാല എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസും ആന്റി നാര്‍ക്കോട്ടിക് ടിമും നടത്തിയ പരിശോധനയിലാണ് തായ്‌ലന്‍ഡ് കഞ്ചാവുമായി ഇരുവരും പിടിയിലാകുന്നത്.ബംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസ്സിലെ യാത്രക്കാരായിരുന്നു കവടിയാര്‍ സ്വദേശി വരുണ്‍ ബാബുവും ചുള്ളിമാനൂര്‍ സ്വദേശി വിനിഷയും.പരശുവയ്ക്കലില്‍ വച്ച് ബസ് തടഞ്ഞു പരിശോധിച്ചപ്പോഴാണ് ഇവരുടെ ബാഗിനുള്ളില്‍ ഒളിപ്പിച്ചിരുന്ന തായ്‌ലന്‍ഡ് കഞ്ചാവ് കണ്ടെടുത്തത്.ഇരുപത് ഗ്രാമോളം തായ്‌ലന്‍ഡ് കഞ്ചാവാണ് ഉണ്ടായിരുന്നത്.വിപണിയില്‍ വലിയ വില വരുന്ന കഞ്ചാവാണിതെന്നു പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.വരുണ്‍ ബാബു മുന്‍പും ലഹരിക്കടത്തു കേസിലെ പ്രതിയാണ്.വിനിഷയ്‌ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെന്നു പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here