Home Kerala തൃശ്ശൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; ഒരാള്‍ മരിച്ചു

തൃശ്ശൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; ഒരാള്‍ മരിച്ചു

2
0

തൃശ്ശൂര്‍: കൊരട്ടിയില്‍ ലോറികള്‍ കൂട്ടിയിടിച്ചു തീപിടിച്ച് ഒരാള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം നടന്നത്.
കൊരട്ടി ദേശീയ പാതയില്‍ സവാള കയറ്റിവരികയായിരുന്ന ലോറി നിര്‍ത്തിയിട്ട മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി മറിയുകയും തീപിടിക്കുകയും ചെയ്തു.

നിര്‍ത്തിയിട്ട ലോറിയുടെ ടയര്‍ മാറ്റിക്കൊണ്ടിരുന്ന തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് കൊരട്ടി ദേശീയ പാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here