തെ​ര​ഞ്ഞെ​ടു​പ്പ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ; റാ​ലി​ക​ൾ​ക്കും റോ​ഡ് ഷോ​ക​ൾ​ക്കും ഒ​രാ​ഴ്ച​ത്തെ വി​ല​ക്ക്
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കര്‍ശന നിയന്ത്രണങ്ങളോടെ ആയിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി റാലികളും റോഡ് ഷോകളും ഈ മാസം 15 വരെ വിലക്കി. തല്‍സ്ഥിതി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. പൊതുയോഗങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും. വീടുകളില്‍ എത്തിയുള്ള പ്രചാരണങ്ങള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രമേ വീടുകള്‍ കയറിയുള്ള പ്രചാരണങ്ങള്‍ നടത്താന്‍ പാടുള്ളൂ. വോട്ടെടുപ്പില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ കോവിഡ് സുരക്ഷാ നടപടികളില്‍ ശ്രദ്ധനല്‍കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശുശീല്‍ ചന്ദ്ര പറഞ്ഞു. ആരോഗ്യ സുരക്ഷയ്ക്കായിരിക്കും ഒന്നാം പരിഗണന. എല്ലാ ഉദ്യോഗസ്ഥരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസ് നല്‍കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് വിലക്കുണ്ട്. ഫലപ്രഖ്യാപനത്തിനുശേഷം ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കില്ല. പോളിംഗ് സമയം ഒരുമണിക്കൂര്‍ ദീര്‍ഘിപ്പിക്കും. വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിക്കും. കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാം. നിശ്ചിത പരിധിക്ക് മുകളില്‍ ശാരീരിക അവശതയുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…