Home Theatre ദീലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്‍’: വിദേശരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു

ദീലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്‍’: വിദേശരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു

4
0

ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്‍’ കഴിഞ്ഞ വാരാന്ത്യത്തില്‍ റിലീസിന് എത്തിയിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയ ഈ ദീലീപ് ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു എന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന അപ്‌ഡേറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്. ജൂലൈ 28നാണ് വോയിസ് ഓഫ് സത്യനാഥന്‍ തിയറ്ററുകളില്‍ എത്തിയത്. ആദ്യം ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്‌സ് ഓഫീസിലും ആദ്യ ദിവസം മുതല്‍ പോസിറ്റീവ് ആയ ഫീഡ് ബാക്ക് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇതാ വിദേശത്തേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ചിത്രം ഓസ്‌ട്രേലിയയില്‍ പ്രദര്‍ശനം തുടരുകയാണ് എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഓഗസ്റ്റ് 3(ഇന്ന്) മുതല്‍ ആണ് ഓസ്‌ട്രേലിയയില്‍ വോയിസ് ഓഫ് സത്യനാഥന്‍ പ്രദര്‍ശനം തുടരുക. വിക്ടോറിയ ഉള്‍പ്പടെ ആറ് ഇടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. റിലീസുമായി ബന്ധപ്പെട്ട് തിയറ്റര്‍ ലിസ്റ്റും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. യുഎഇ, ജിസിസി എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ആറ് രാജ്യങ്ങളിലായി 87 സ്‌ക്രീനുകളില്‍ ഇന്ന് തന്നെയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here