Home Uncategorized ദുബായിയുടെ സുഗന്ധം ഇനി കേരളത്തിലും

ദുബായിയുടെ സുഗന്ധം ഇനി കേരളത്തിലും

1
0

പെര്‍ഫ്യൂം നിര്‍മാണ വില്പന രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ‘കോറല്‍ പെര്‍ഫ്യൂംസി’ന്റെ പുതിയ സ്റ്റോര്‍ കൊച്ചിയില്‍ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും. കൊച്ചി വൈറ്റിലയിലാണ് പെര്‍ഫ്യൂം നിര്‍മ്മാണ വിതരണ രംഗത്ത് ഒരു ദശകത്തിലേറെ പാരമ്പര്യമുള്ള കോറലിന്റെ പുതിയ ബ്രാഞ്ച് വരുന്നത്.
കോറലിന്റെ കേരളത്തിലെ ആദ്യ ശാഖയാണിത്. ഹൈബി ഈഡന്‍ എം പി, കൊച്ചി മേയര്‍ അഡ്വ എം അനില്‍കുമാര്‍, പ്രമുഖ സിനിമ താരം ആര്‍ ജെ മിഥുന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാവും. ലോകമെമ്പാടുമുള്ള വിവിധ ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകളും തനത് അറബിക് പെര്‍ഫ്യൂമുകളുടെയും മികച്ച ശേഖരമാണ് പുതിയ സ്റ്റോറില്‍ ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ വിലയില്‍ മികച്ച പെര്‍ഫ്യൂം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കോറല്‍ പ്രവര്‍ത്തിക്കുന്നതെന്ന് എംഡി ഷിബി എം തമ്പി പറഞ്ഞു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് വമ്പിച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും അടൂരും പുതിയ ശാഖകള്‍ ഉടന്‍ തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here