Kerala Pranamam

ദുരിത മഴ: എറണാകുളം ജില്ലയിലെ ക്യാമ്പുകളില്‍ 95 പേര്‍, മഴ കൂടുതല്‍ ലഭിച്ചത് മൂവാറ്റുപുഴയിലും പെരുമ്പാവൂരും

 

കൊച്ചി: കനത്ത മഴയില്‍നിന്ന് ജില്ലക്ക് അല്‍പം ശമനം. ഞായറാഴ്ച വിവിധ താലൂക്കുകളില്‍നിന്നുള്ള കണക്ക് പ്രകാരം കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്തിട്ടുള്ളത്. മറ്റ് താലൂക്കുകളില്‍ മഴ കനപ്പെട്ട് പെയ്തിട്ടില്ല. മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. കൊച്ചി, മൂവാറ്റുപുഴ(മൂന്ന്), കോതമംഗലം താലൂക്കുകളിലാണ് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുള്ളത്. അഞ്ച് ക്യാമ്പുകളിലായി 95 പേരാണുള്ളത്. 31 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി എം.എ.എസ്.എസ് സ്‌കൂളിലെ ക്യാമ്ബില്‍ അഞ്ച് കുടുംബങ്ങളും മൂവാറ്റുപുഴയിലെ മൂന്ന് ക്യാമ്പുകളിലായി 21 കുടുംബങ്ങളും കോതമംഗലം കുട്ടമ്പുഴയിലെ ക്യാമ്പില്‍ 18 കുടുംബങ്ങളുമാണ് കഴിയുന്നത്. ജില്ലയില്‍ നിലവിലെ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു.ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തീരക്കടല്‍ പ്രക്ഷുബ്്ധമായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ബീച്ചുകളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും കടലില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ 8.30വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പെയ്തത് ശക്തമായ മഴ. മൂവാറ്റുപുഴയിലും പെരുമ്ബാവൂരുമാണ് ഏറ്റവുമധികം മഴ ലഭിച്ചത്. കാലാവസ്ഥ നിരീക്ഷകരുെട കണക്കുപ്രകാരം മൂവാറ്റുപുഴയില്‍ 133.3 മി.മീ. മഴയാണ് ലഭിച്ചത്. പെരുമ്പാവൂരില്‍ 132 മി.മീ. മഴയും ലഭിച്ചു. ആലുവ 88.4 മി.മീ., കൊച്ചി നാവിക ആസ്ഥാനം 72.8 മി.മീ., എറണാകുളം സൗത്ത് 87.4 മി.മീ., നെടുമ്പാശ്ശേരി വിമാനത്താവളം 129 മി.മീ., എറണാകുളം 87.4 മി.മീ., ഇടമലയാര്‍ 87 മി.മീ., പിറവം 83.4 മി.മീറ്റര്‍ എന്നിങ്ങനെയും മഴ ലഭിച്ചു. ഇടമലയാര്‍ അണക്കെട്ടില്‍ 164.65 മീറ്ററാണ് ജലനിരപ്പ്. ഇവിടുത്തെ പരമാവധി ജലനിരപ്പ് 169 മീറ്റര്‍ ആണ്. ശനിയാഴ്ചത്തേതില്‍നിന്ന് നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 164.40 മീറ്ററായിരുന്നു ശനിയാഴ്ച. മലങ്കര അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നെങ്കിലും ജില്ലയില്‍ കൂടുതല്‍ ആശങ്കജനകമായ സാഹചര്യമില്ല. ഒക്ടോബര്‍ ഒന്ന് മുതല്‍ 17വരെയുള്ള കണക്കുകള്‍ പ്രകാരം സാധാരണയെക്കാള്‍ 60 ശതമാനത്തിന് മുകളില്‍ മഴയാണ് ജില്ലയില്‍ ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സാക്ഷ്യപ്പെടുത്തുന്നു. സാധാരണ 177.1 മി.മീ. മഴയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ 390.1 മി.മീ. മഴയാണുണ്ടായത്.ഞായറാഴ്ച ജില്ലയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ മഴയുണ്ടായി. കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. ചെങ്ങമനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കുളവന്‍കുന്നില്‍ കെ.കെ. സുരേന്ദ്രന്റെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. മലയാറ്റൂര്‍ -നീലീശ്വരം പഞ്ചായത്തിലെ കൊറ്റമം ശാന്തിപുരത്ത് കനത്ത മഴയെത്തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന പരേതനായ കോയിക്കര വീട്ടില്‍ വര്‍ഗീസിന്റെ വീട്.