
ചില സിനിമകള്‍ അങ്ങനെയാണ്, അവയുടെ ഫ്രാഞ്ചൈസികള്‍ക്കായി സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കും. ആദ്യഭാ?ഗം നല്‍കിയ മികച്ച സിനിമാനുഭവം ആകും അതിന് കാരണം. അത്തരത്തില്‍ നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടെങ്കിലും മുന്‍പന്‍ മോഹന്‍ലാല്‍ ചിത്രം ദൃശ്യം ആണ്. ആദ്യഭാ?ഗത്തിന് ലഭിച്ച വന്‍ വരവേല്‍പ്പ് തന്നെ രണ്ടാം ഭാ?ഗത്തിനും ലഭിച്ചിരുന്നു. നിലവില്‍ ദൃശ്യം 3യുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ ലോകത്ത് സജീവമാണ്.
ദൃശ്യം 3 ഉടന്‍ ഷൂട്ട് തുടങ്ങുമെന്ന തരത്തില്‍ വരെ അഭ്യൂഹങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടയില്‍ സിനിമയെ കുറിച്ച് സംവിധായകന്‍ ജീത്തു ജോഫ് തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍. ദൃശ്യം 3 ഷൂട്ട് എന്ന് തുടങ്ങുമെന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യം. ഇതിന് ‘ഷൂട്ടൊന്നും തരുമാനം ആയിട്ടില്ല. എഴുതി കഴിഞ്ഞില്ലല്ലോ. ലാലേട്ടന്‍ പറഞ്ഞത് പോലെ ഞാന്‍ ശ്രമിക്കുന്നുണ്ട്. അതെന്ന് നടക്കുമെന്ന് എനിക്കറിയില്ല. നടന്നാല്‍ നടന്നുവെന്ന് പറയാം. ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതാണ് യാഥാര്‍ത്ഥ്യം. നല്ല രീതിയില്‍ ഒരു സംഭവം കിട്ടിക്കഴിഞ്ഞാല്‍ ഞാനത് ചെയ്യും. മാക്‌സിമം ട്രെ ചെയ്യുന്നുണ്ട്. ദൃശ്യം കഴിഞ്ഞപ്പോള്‍ രണ്ടാം ഭാ?ഗം ഉണ്ടാകുമെന്ന് ഞാന്‍ വിചാരിച്ചതല്ല. എല്ലാവരും ട്രൈ ചെയ്യാന്‍ പറഞ്ഞപ്പോള്‍ സംഭവിച്ചതാണ്. രണ്ടാം ഭാ?ഗത്തെക്കാള്‍ കൂടുതല്‍ എഫെര്‍ട്ട് ഇടുന്നുണ്ട്’, എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.
അടുത്തിടെ മോഹന്‍ലാലും ദൃശ്യം 3യെ കുറിച്ച് പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. മൂന്നാം ഭാ?ഗം വലിയൊരു ഉത്തരവാദിത്വമാണ്. സീക്വലിന് തുടര്‍ച്ച എന്നത് വലിയ വെല്ലുവിളിയാണ്. മൂന്നാം ഭാ?ഗത്തിനായി എല്ലാവരും ശ്രമിച്ചു കൊണ്ടിരിക്കയാണെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. തന്റെ കയ്യില്‍ ക്ലൈമാക്‌സ് ഉണ്ടെന്ന് ദൃശ്യം 2ന്റെ സമയത്ത് ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…











