മുംബൈ: ബാങ്കോക്കില്‍ നിന്ന് 4.147 കിലോ കഞ്ചാവുമായി മലയാളി യുവാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. 4.14 കോടി രൂപയുടെ കഞ്ചാവുമായാണ് കോഴിക്കോട് സ്വദേശി മുംബൈയില്‍ പിടിയിലായത്. മണ്ണ് രഹിത രീതിയില്‍ ഉത്പാദിപ്പിച്ച കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ശനിയാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് പറമ്പ് എന്ന 26കാരന്‍ മുംബൈയിലെത്തിയത്. രഹസ്യ വിവരത്തേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് യുവാവ് കുടുങ്ങിയതെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
ബാങ്കോക്കില്‍ നിന്ന് നോക് എയറിന്റെ ഡിഡി 938 വിമാനത്തിലാണ് 26കാരന്‍ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ട്രോളി ബാഗില്‍ നിന്ന് പത്ത് പ്ലാസ്റ്റിക ബാഗുകളിലായാണ് ഹൈഡ്രോപോണിക്‌സ് കൃഷി രീതിയില്‍ ഉല്‍പാദിപ്പിച്ച കഞ്ചാവ് ഇയാള്‍ കൊണ്ടുവന്നത്. വയറില്‍ കെട്ടിവച്ച് ബാങ്കോക്ക് വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് മുംബൈയിലെത്തിയപ്പോഴേയ്ക്കും ഇത് ട്രോളി ബാഗിലാക്കിയിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ അഹമ്മദ് എന്നയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.
ബെംഗളൂരുവില്‍ നിന്ന് തിരൂരിലേക്കുള്ള ബസില്‍ ബോക്‌സിനുള്ളില്‍ ജിപിഎസ്; പരിശോധിച്ചപ്പോള്‍ എംഡിഎംഎ, പ്രതികള്‍ പിടിയില്‍
വന്‍തുക കമ്മീഷന്‍ ലഭിക്കുമെന്ന വാഗ്ദാനത്തില്‍ വീണാണ് കഞ്ചാവുമായി എത്തിയതെന്നാണ് യുവാവ് കസ്റ്റംസിനോട് വിശദമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ലെറ്ററുകള്‍ രേഖപ്പെടുത്തിയ ചെറുകവറുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ രണ്ട പേരെ അറസ്റ്റ് ചെയ്തതായാണ് കസ്റ്റംസ് വിശദമാക്കുന്നത്. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…